ബാലുശ്ശേരി (കോഴിക്കോട്) : ( www.truevisionnews.com) കാണാതായ ബാലുശ്ശേരി പനങ്ങാട് നോര്‍ത്ത് സ്വദേശി കുട്ടന്‍പിലാവില്‍ മീത്തല്‍ ലക്ഷ്മിയുടെ( 67) മൃതദേഹം കോട്ടനടപ്പുഴയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയിലാണ് ഇവരെ വീട്ടില്‍നിന്നും കാണാതായത്. ഇന്നലെ രാവിലെ മുതല്‍ നരിക്കുനിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, നാട്ടുകാരും, സന്നദ്ധപ്രവര്‍ത്തകരും പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു.
ഇന്ന് രാവിലെയോടെയാണ് മൃതദേഹം അഞ്ഞൂറ് മീറ്ററോളെ ദൂരെ പുഴയുടെ താഴെ ഭാഗത്തുനിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്നും 2 കിലോമീറ്ററോളം നടന്നാണ് ഇവര്‍ കോട്ടനടപ്പാലത്തിലേക്ക് എത്തിയത്. ഇന്നലെ പുലര്‍ച്ചെ ഇവര്‍ കോട്ടനടപ്പാലത്തില്‍ നില്‍ക്കുന്നതായി ഇതുവഴി പോയ ചില യാത്രക്കാര്‍ കണ്ടിരുന്നു. വീട്ടമ്മയെയാണ് കണ്ടത് എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
.gif)

ലക്ഷ്മിയുടെ ഭര്‍ത്താവ് പരേതനായ രവി. മകന്‍: രജീഷ്
Body of missing housewife from Balussery Kozhikode found in Kottanadappuzha
