---
title: "കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു; കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പരാതി നൽകാനൊരുങ്ങി കുടുംബം "
english_title: "Horlicks bought a few days ago in Kozhikode found worms Children have health problems family prepares to file complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301428/horlicks-bought-a-few-days-ago-in-kozhikode-found-worms-children-have-health-problems-family-prepares-to-file-complaint"
published_at: "2025-07-09T08:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686ddd96dc966_worm.jpg"
keywords: []
---

# കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു; കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പരാതി നൽകാനൊരുങ്ങി കുടുംബം 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തിയാതായി പരാതി. കോഴിക്കോട് നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതി നൽകിയത്. കാലാവധി കഴിയാത്ത ഹോർലിക്സിലാണ് പുഴുവിനെ കണ്ടത് . കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ നിയപരമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം .

## Article Content

**കോഴിക്കോട്: **കോഴിക്കോട് ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തിയാതായി പരാതി. കോഴിക്കോട് നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതി നൽകിയത്. കാലാവധി കഴിയാത്ത ഹോർലിക്സിലാണ് പുഴുവിനെ കണ്ടത് . കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ നിയപരമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം .

ജൂലൈ മൂന്നിനാണ് നിധീഷ് താമരശ്ശേരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ഹോർലിക്സ് വാങ്ങിയത് . ഇത് കഴിച്ച നിധീഷിൻ്റെ രണ്ട് മക്കള്‍ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തിയത് . ഇവർ വാങ്ങിയ ഹോർലിക്സിന് 2026 വരെ കാലാവധിയുണ്ട് . സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടപ്പോൾ പരാതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടു . സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് കുടുംബം . അടുത്ത ദിവസം ഇവർ കൺസ്യൂമർ കോടതിയിൽ പരാതി നൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301428/horlicks-bought-a-few-days-ago-in-kozhikode-found-worms-children-have-health-problems-family-prepares-to-file-complaint)