ഉത്തർപ്രദേശ്: ( www.truevisionnews.com ) ഗോമൂത്രവും മറ്റ് പശു ഉൽപ്പന്നങ്ങളും ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ പുതിയ ആരോഗ്യ പദ്ധതി ആരംഭിക്കുന്നു. ദൈനംദിന ജീവിതത്തിൽ പഴയ ആയുർവേദ അറിവുകൾ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ഈ സംരംഭത്തിന്റെ കീഴിൽ ടൂത്ത് പേസ്റ്റ്, തൈലങ്ങൾ, സിറപ്പുകൾ തുടങ്ങിയ ആയുർവേദ വസ്തുക്കൾ വികസിപ്പിക്കാനാണ് ശ്രമം. പശുവിൻ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവയുടെ മിശ്രിതമായ പഞ്ചഗവ്യത്തിൽ നിന്നാണ് ഇവ നിർമിക്കുക. ഇവയിൽ ഗോമൂത്രത്തിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്കായരിക്കും പ്രാമുഖ്യം നൽകുക.
.gif)

ഗോമൂത്രത്തിന് പ്രത്യേക രോഗശാന്തി ശക്തിയുണ്ടെന്നാണ് അവകാശവാദം. പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, സന്ധിവാതം, ആസ്ത്മ, സൈനസ് അണുബാധ, വിളർച്ച, ചർമരോഗങ്ങൾ എന്നിവയുൾപ്പെടെ 19 രോഗങ്ങൾ ചികിത്സിക്കാൻ ഇത് സഹായിക്കുമെന്നാണ് പറയുന്നത്.
ഗോമൂത്രത്തിന് രോഗശാന്തിക്കുള്ള കഴിവുകളുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തി ഇത് തെളിയിക്കുകയാണ് ലക്ഷ്യമെന്നും ഉത്തർപ്രദേശ് ഗൗസേവ കമ്മീഷന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ഡോ. അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഈ പദ്ധതി രോഗികൾക്ക് മാത്രമല്ല ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര സമൂഹങ്ങൾക്കും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
UP government is planning to manufacture medicines using cow urine
