വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ
Jul 9, 2025 10:43 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) വന്ദേ ഭാരത് ഉദ്ഘാടനത്തിന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ച സംഭവത്തില്‍ മറുപടി പറയേണ്ടത് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണ്. ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ ?

ഇപ്പോൾ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ ? സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചോദിക്കുന്നത്.

2023ല്‍ നടന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്രയ്ക്കിടെ പകര്‍ത്തിയ ജ്യോതിയുടെ വ്ളോഗിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍, അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എന്നിവരുടെ സാന്നിധ്യമുള്ളത്. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും അദ്ദേഹം മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാകിസ്താന്‍ ചാരയായ ജ്യോതി മൽഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാൽ വി മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോർട്ടിംഗിന് വേണ്ടി ആയമ്മ 2023 സെപ്റ്റംബറിൽ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്.

മറുപടി പറയേണ്ടത് വി മുരളീധരനാണ്. ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണ് ? ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ ? വാഗാ ബോർഡിൽ വച്ച് പാസ്പോർട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മൽഹോത്ര പറയുന്നത് ഹരിയാന ബിജെപി എന്നാണ്. വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഇപ്പോൾ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ ? ഈ മാധ്യമ വിഭാഗം മേധാവിയുടെ ഡൽഹി വീട്ടിൽ താമസിച്ചല്ലേ ഡിആർഡിഒ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരുത്തൻ തട്ടിപ്പ് നടത്തിയത് ?

നിശ്ചയമായും വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം. നിങ്ങൾ എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും.

Jyoti Malhotra presence in Vande Bharat V Muraleedharan should answer says Sandeep Warrier

Next TV

Related Stories
പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

Jul 29, 2025 11:59 AM

പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന് ലീഗ്; 2026 ൽ യുഡിഎഫ് ഭരണം പിടിക്കും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ്...

Read More >>
'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

Jul 28, 2025 06:46 PM

'ആൾ ദി ബെസ്റ്റ്.....അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'..., സതീശനെ ട്രോളി മന്ത്രി വി ശിവൻകുട്ടി

കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ...

Read More >>
‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

Jul 28, 2025 03:01 PM

‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘ -ഷോണ്‍ ജോര്‍ജ്

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍...

Read More >>
പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി, ചുമതല തിരുവഞ്ചൂരിന്

Jul 28, 2025 10:21 AM

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി, ചുമതല തിരുവഞ്ചൂരിന്

ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി....

Read More >>
കസേരമാറ്റം; തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും

Jul 28, 2025 08:27 AM

കസേരമാറ്റം; തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ...

Read More >>
Top Stories










Entertainment News





//Truevisionall