കോഴിക്കോട്: (truevisionnews.com) നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കാരന്തൂർ മർക്കസിൽ എത്തിയാണ് ഷൗക്കത്ത് അബൂബക്കർ മുസ്‌ലിയാരെ കണ്ടത്. കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അഡ്വ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.കെ. നിയാസ് അടക്കമുള്ളവർ ഷൗക്കത്തിനെ അനുഗമിച്ചു.
ഇന്നലെ ആര്യാടൻ ഷൗക്കത്ത് പാണക്കാട്ടെത്തി മുസ് ലിം ലീഗ് മലപ്പുറം ജില്ല അധ്യക്ഷൻ അബ്ബാസലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും ഖബറിടങ്ങളിൽ പോയി പ്രാർഥിച്ചു. പാണക്കാട് നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു മടക്കം. പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എം.എ സലാം, ഇസ്മായിൽ മൂത്തേടം, ടി.പി. അഷ്റഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
.gif)
പിതാവ് ആര്യാടൻ മുഹമ്മദിന്റെ ഖബറിടത്തിലെ പ്രാർഥനയോടെയാണ് ആര്യാടൻ ഷൗക്കത്ത് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. വൈകാരികത നിമിഷത്തിലായിരുന്നു തുടക്കം.
UDF candidate Aryadan Shoukat visits Kanthapuram
