ഇന്ന് മഴ ഉണ്ടോ ..... ഇല്ലയോ ....? കാലാവസ്ഥ പ്രവചനം ഇനി കിറുകൃത്യം; വരുന്നു പുതിയ വെതർ അപ്ലിക്കേഷൻ

ഇന്ന് മഴ ഉണ്ടോ ..... ഇല്ലയോ ....? കാലാവസ്ഥ പ്രവചനം ഇനി കിറുകൃത്യം; വരുന്നു പുതിയ വെതർ അപ്ലിക്കേഷൻ
May 16, 2025 08:08 PM | By Anjali M T

(truevisionnews.com) മഴക്കാലം ഇങ്ങെത്താറായി. പക്ഷെ കാലാവസ്ഥാകേന്ദ്രം ഇന്ന് മഴ പെയ്യുമെന്ന് പറഞ്ഞാൽ അന്നത്തെ ദിവസം മഴ പെയ്യണമെന്നില്ല. ചിലപ്പോൾ അന്ന് നല്ല വെയിലും വെയിൽ കണ്ട് എവിടേക്കെങ്കിലും പോകാൻ ഇറങ്ങുമ്പോഴേക്ക് നല്ല മഴയും ആയിരിക്കും. പ്രകൃതി നമ്മളെ ഇട്ട് വട്ടം കറക്കുമെന്ന് ചുരുക്കം. പക്ഷെ അതിനൊരു പരിഹാരം ആയാലോ? സന്തോഷാവില്ലേ? അതെ ഇനി എപ്പോൾ മഴ പെയ്യും എവിടെയൊക്കെ പെയ്യും, കുട എടുക്കണോ, വെയിലല്ലേ സൺ പ്രൊട്ടക്ഷൻ ഗ്ലാസ് എടുക്കണോ, അതിലുപരി പ്രകൃതി ദുരന്തങ്ങളുണ്ടാകുമോ എന്നൊക്കെ കൃത്യമായി മനസിലാക്കാം. അതും നിങ്ങളുടെ ഫോണിലൂടെ തന്നെ.

കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉൾക്കാഴ്ച നൽകുന്ന ഒരു പുതിയ weather application കേരളത്തിൽ വരുന്നു. Institute for Climate Change studies പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള സംഭവങ്ങൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാണ്.

ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി എൻവയോൺമെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്കുള്ള പ്രധാനകാരണങ്ങളിലൊന്നായ നിർദ്ദിഷ്ട സ്ഥലത്ത് പെയ്ത cumulative rainfall നെ അടിസ്ഥാനമാക്കിയായിരിക്കും ഈ ആപ്പ് മുന്നറിയിപ്പ് നൽകുക.

സമയബന്ധിതവും പ്രാദേശികവുമായ മുന്നറിയിപ്പുകൾ നൽകുന്നതിന് ഭൂമിയിൽ നിന്ന് ശേഖരിക്കുന്ന മഴയളവുകൾ വച്ചുള്ള നിരീക്ഷണങ്ങളും ഉപഗ്രഹ ഡാറ്റയും സംയോജിപ്പിച്ച് ആ വിടവ് നികത്തുക എന്നതാണ് പുതിയ ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് മുമ്പ്, ഈ പ്രദേശത്ത് നിരവധി ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടായിരുന്നു. ഈ ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾക്ക് കാരണമാകുന്നത് ഇത്തരം cumulative rainfall ന്റെ ഫലമാണ്.

ഒരു പ്രത്യേക പ്രദേശത്തെ വർദ്ധിച്ചുവരുന്ന മഴയെ അടിസ്ഥാനമാക്കി മുൻകൂർ മുന്നറിയിപ്പുകൾ നൽകുന്നതിന് പ്രാദേശിക നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള 15 ദിവസത്തെ മഴ ഡാറ്റ ഈ ആപ്പ് ഉപയോഗിക്കും. ഇത് മഴക്കാല പ്രതിസന്ധികളെ നേരിടുന്നതിനായി പൊതുജനങ്ങൾക്ക് തയ്യാറെടുക്കാൻ വളരെയധികം സഹായകമാകുമെന്ന് ഐസിസിഎസ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ പറയുന്നു.

നിലവിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് 24 മണിക്കൂർ മഴയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും മഴയെക്കുറിച്ചുള്ള പ്രവചനങ്ങളും നൽകുന്നു. എന്നാൽ, പുതിയ ആപ്പ് കേരളത്തിൽ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പ്രധാന കാരണങ്ങളിലൊന്നായ cumulative rainfall ന്റെ അതായത് സഞ്ചിത മഴയെക്കുറിച്ചുള്ള അതത് സമയത്തുള്ള വിവരങ്ങൾ നൽകും.

ഇപ്പോൾ എല്ലാവര്ക്കും വരുന്നൊരു സംശയമാണ് ഗൂഗിളിൽ നിന്ന് നമ്മുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വരുന്നുണ്ടല്ലോ അതിൽ നിന്ന് ഇതിനെന്താ ഇത്ര മാറ്റം എന്ന്. മാറ്റം എന്താന്ന് വച്ചാൽ ഐഐടി മദ്രാസ്, ഐഐടി പാലക്കാട്, പർദ്യൂ സർവകലാശാല എന്നിവയുമായി സഹകരിച്ച് ഐസിസിഎസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത 'നൗകാസ്റ്റിങ്' (nowcasting) സാങ്കേതികതയും ഈ പുതിയ ആപ്ലിക്കേഷനിൽ ഉൾപ്പെടും. പിഎൽഒഎസ് ക്ലൈമറ്റിൽ (പബ്ലിക് ലൈബ്രറി ഓഫ് സയൻസ്) പ്രസിദ്ധീകരിച്ച ഈ രീതി, മേഘത്തുള്ളികളുടെ വലുപ്പവും താപനിലയും പോലുള്ളവ വിശകലനം ചെയ്ത്, ആറ് മണിക്കൂർ മുമ്പ് 93 ശതമാനം കൃത്യതയോടെ തീവ്ര മഴ സാധ്യത പ്രവചിക്കുന്നതിന് സഹായിക്കുന്നു.

പരമ്പരാഗത പ്രവചനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ഒരു അപ്ലിക്കേഷന് 93%-ത്തിലധികം കൃത്യതയോടെയും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മുൻകൂട്ടിയും പ്രവചിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രതേകത. രാത്രികാലങ്ങളിലുണ്ടാകുന്ന അപകടങ്ങൾ ഒരുപരിധി വരെ മനസിലാക്കി മുൻകരുതൽ സ്വീകരിക്കാനാകും ഇതിന്.

ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ആപ്പ് പുറത്തിറക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, ആപ്പ് പൂർണ്ണമായും സജ്ജമാകാത്തതിനാൽ സമയം നീട്ടി. കെ‌എസ്‌യു‌എം ഇതിനായി 70 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്, സെപ്റ്റംബറിന് മുമ്പ് ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി.

പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും, അതുമൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാൻ ഇത്തരം ആപ്പിന്റെ ആവശ്യം അനിവാര്യമാണ്. ഇനി ഒരു മുണ്ടക്കൈ - ചൂരൽമല ദുരന്തമില്ലാതിരിക്കണം. ജാഗ്രതയോടെ ഇരിക്കാം. പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതി ദുരന്തങ്ങൾ കുറക്കാനുള്ള മാർഗങ്ങളും കണ്ടത്തേണ്ടത് നമ്മുടെ കടമയാണ്.

weather application mobile app

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories