ഭാഷ അറിയില്ലേ...? ഇനി ഏത് ഭാഷക്കാരോടും സംസാരിക്കാം; ഗൂഗിൾ മീറ്റിൽ തത്സമയ ഓഡിയോ ട്രാൻസ്ലേഷൻ ഫീച്ചർ

ഭാഷ അറിയില്ലേ...? ഇനി ഏത് ഭാഷക്കാരോടും സംസാരിക്കാം; ഗൂഗിൾ മീറ്റിൽ തത്സമയ ഓഡിയോ ട്രാൻസ്ലേഷൻ ഫീച്ചർ
May 21, 2025 01:40 PM | By VIPIN P V

ദൈനംദിനം നിരവധി കണ്ടുപിടിത്തങ്ങളാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യർ ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്പ് ആണ് ഗൂഗിൾ മീറ്റ്. ഇപ്പോഴിതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ജെമിനൈ എഐയിലും അധിഷ്ഠിതമായ ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആമുഖ പ്രഭാഷണത്തില്‍ ഗൂഗിള്‍ നടത്തിയത്. അതില്‍ ആകര്‍ഷകമായ ഒന്നാണ് ഗൂഗിള്‍ മീറ്റില്‍ അവതരിപ്പിച്ച എഐ അധിഷ്ടിത ശബ്ദ വിവര്‍ത്തന സംവിധാനം.

ഭാഷയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തവർക്ക് മറ്റുഭാഷക്കാരോട് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും തടസമില്ലാതെ ആശങ്ങൾ മനസിലാക്കാനും ഈ സംവിധാനം സഹായിക്കും. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വ്യത്യസ്ത ഭാഷയിലുള്ള സംഭാഷണങ്ങള്‍ തത്സമയം തര്‍ജ്ജമ ചെയ്യാന്‍ ഇതുവഴി സാധിക്കും.

ഇതിന്റെ ഒരു മാതൃക സുന്ദര്‍ പിച്ചൈ ഗൂഗിള്‍ I/O വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ഇത് കേവലം തര്‍ജ്ജമ ചെയ്ത സംഭാഷണങ്ങള്‍ സബ്‌ടൈറ്റിലായി സ്‌ക്രീനില്‍ കാണിക്കുന്ന ഫീച്ചര്‍ അല്ല, മറിച്ച് സംസാരിക്കുന്നയാളിന്റെ ശബ്ദം അതേപോലെ തന്നെ അതിന്റെ ഭാവം, ശൈലി എന്നിവ മാറാതെ മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇതിന് സാധിക്കും. ജെമിനൈ എഐ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഒരാൾ മലയാളത്തില്‍ സംസാരിച്ചാല്‍ മറുവശത്തുള്ളയാള്‍ക്ക് അയാള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കാനാവും. സാധാരണ ടെക്‌സ്റ്റ് ടു സ്പീച്ച് ഔട്ട്പുട്ട് പോലെ അത് യാന്ത്രികമായി തോന്നുകയുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

റിയല്‍ടൈം ഓഡിയോ ട്രാന്‍സ്ലേഷന്‍ ടൂളിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുക. തുടക്കത്തില്‍ ഇംഗ്ലീഷ് സ്പാനിഷ് ഭാഷകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഭാഷകള്‍ ലഭ്യമാക്കിയേക്കും.

വര്‍ക്ക്‌സ്‌പേസ് ഉപഭോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ പറഞ്ഞു. എന്റര്‍പ്രൈസ് പതിപ്പുകളുടെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കും. ജിമെയിലില്‍ പുതിയ സ്മാര്‍ട് റിപ്ലൈ ഫീച്ചറും കമ്പനി അവതരിപ്പിച്ചു. ഇമെയില്‍ സന്ദേശത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് എഐയുടെ സഹായത്തോടെ മറുപടി തയ്യാറാക്കാന്‍ ഇത് സഹായിക്കും.

google meet ai real time audio translation feature

Next TV

Related Stories
ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

Jun 17, 2025 06:40 PM

ശ്രദ്ധിക്കുക ....; ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യു.ഐ.ഡി.എ.ഐ

ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ്; ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി...

Read More >>
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
ഇനി പൊട്ടുപോകില്ല  ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

Jun 13, 2025 10:17 AM

ഇനി പൊട്ടുപോകില്ല ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട്...

Read More >>
പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

Jun 12, 2025 08:40 AM

പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്...

Read More >>
Top Stories