സൗജന്യ ഇൻ്റർനെറ്റ്; കെ ഫോൺ ഇൻ്റർനെറ്റ് കണക്ഷനായി ഇപ്പോൾ അപേക്ഷിക്കാം

സൗജന്യ ഇൻ്റർനെറ്റ്; കെ ഫോൺ ഇൻ്റർനെറ്റ് കണക്ഷനായി ഇപ്പോൾ അപേക്ഷിക്കാം
May 23, 2025 01:23 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന കെഫോൺ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാം. ബി പി എൽ കാർഡ് ഉടമകൾക്കായി സൗജന്യകണക്ഷൻ എടുക്കാനായി https://selfcare.kfon.co.in/ewsenq.php എന്ന ലിങ്കുവഴി അപേക്ഷിക്കാവുന്നതാണ്.

കെ ഫോൺ ഇന്റർനെറ്റ് സൗജന്യമായി ലഭിക്കാൻ ചെയ്യണ്ട കാര്യങ്ങൾ :-

ആദ്യം 9061604466 എന്ന നമ്പറിലേക്ക് K - FON സ്പേസ് BPL എന്ന് മെസ്സേജ് ചെയ്യുക . അപ്പോൾ നിങ്ങളുടെ നമ്പറിലേക്ക് ഒരു മെസ്സേജ് വരുന്നതായിരിക്കും . തുടർന്ന് നിങ്ങൾ ഒരു ബി പി എൽ കാർഡ്‌സ് ഉടമയാണെന്നു ഉറപ്പുവരുത്തിയ ശേഷം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .പിന്നീട് കാണുന്ന പേജിൽ റേഷൻ കാർഡ് ഉടമയുടെ പേര്, റേഷൻ കാർഡിന്റെ നമ്പർ , ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന റേഷൻ കാർഡ് ഉടമയുടെ മൊബൈൽ നമ്പർ, കെ എസ ഇ ബി കൺസ്യൂമർ നമ്പർ, ആധാർ നമ്പർ, ഇൻസ്റ്റലേഷൻ വിലാസം, ലൊക്കേഷൻ എന്നിവ കൃത്യമായി നൽകുക.

മൊബൈൽ ഫോൺ വഴിയാണ് അപേക്ഷിക്കുന്നത് എങ്കിൽ നിങ്ങളുടെ നിലവിലുള്ള ലൊക്കേഷൻ ഓട്ടോമാറ്റിക് ആയിട്ട് തന്നെ ലഭിക്കുന്നതായിരിക്കും. എന്നാൽ മറ്റൊരു സ്ഥലത്താണ് കണക്ഷൻ ആവശ്യമെങ്കിൽ ഫോമിൽ കൃത്യമായ ഇൻസ്റ്റലേഷൻ വിലാസം നൽകണം.

അപേക്ഷകരുടെ വിവരങ്ങളിലെ പിശകുകൾ:

നേരത്തെ അപേക്ഷ നൽകിയിട്ടും, വിവരങ്ങളിലെ പിശകുകൾ കാരണം കണക്ഷൻ ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാവുന്നതാണ്.

വാട്സ്ആപ് വഴി മാത്രമല്ല വെബ് സൈറ്റ് വഴിയും അപേക്ഷ നല്കാൻ സാധിക്കുന്നതാണ്.

അതിനായി selfcare.kfon.co.in എന്ന വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് K-FON BPL REGISTRATION എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തും നിങ്ങൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.

Free internet apply K-phone internet connection

Next TV

Related Stories
ഇന്ന് മഴ ഉണ്ടോ ..... ഇല്ലയോ ....? കാലാവസ്ഥ പ്രവചനം ഇനി കിറുകൃത്യം; വരുന്നു പുതിയ വെതർ അപ്ലിക്കേഷൻ

May 16, 2025 08:08 PM

ഇന്ന് മഴ ഉണ്ടോ ..... ഇല്ലയോ ....? കാലാവസ്ഥ പ്രവചനം ഇനി കിറുകൃത്യം; വരുന്നു പുതിയ വെതർ അപ്ലിക്കേഷൻ

കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉൾക്കാഴ്ച നൽകുന്ന ഒരു പുതിയ വെതർ അപ്ലിക്കേഷൻ കേരളത്തിൽ...

Read More >>
Top Stories