കോഴിക്കോട്: (truevisionnews.com) കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
വില്ലേജ് ഓഫീസിൽ പ്രതിഷേധക്കാർ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ വില്ലേജ് ഓഫീസിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ വില്ലേജ് ഓഫീസറെയും തഹസിൽദാരെയും തടയുന്നതടക്കമുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു.
.gif)
മുണ്ടക്കൈ ദുരന്തത്തോടൊപ്പം സംഭവിച്ചതിനാൽ വിലങ്ങാടിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലായെന്നും സർക്കാർ അവഗണിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. വേണ്ടത്ര സഹായം ലഭിച്ചില്ല, സർക്കാർ പ്രഖ്യാപിച്ച ദുരിതബാധിതരുടെ ലിസ്റ്റിൽ നിന്നും ഒരുപാട് പേർ പുറത്താക്കപ്പെട്ടു എന്നടക്കമുള്ള ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
Congress BJP hartal Vilangad tomorrow
