ഹൈദരാബാദ്: (truevisionnews.com) അഞ്ച്മാസം ഗര്‍ഭിണിയായ ഭാര്യ വാഹനാപകടത്തിൽ മരിച്ചതിന്‍റെ വിഷമം താങ്ങാനാവാതെ ഭർത്താവ് ജീവനൊടുക്കി. ഹൈദരാബാദിലെ കാമറെഡ്ഡി ജില്ലയിലെ ബിച്കുണ്ട സ്വദേശി സുനിലാണ് ആത്മഹത്യ ചെയ്തത്. സുനിൽ മരിക്കുന്നതിന് തൊട്ട്മുൻപത്തെ ദിവസമാണ് ഇയാളുടെ ഭാര്യ ജ്യോതി വാഹനാപകടത്തിൽ മരിച്ചത്.
സുനിലും ഭാര്യ ജ്യോതിയും ബിച്ച്കുണ്ടയിലൂടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന സമയം അബദ്ധത്തില്‍ യുവതി ബൈക്കിൽ നിന്ന് താഴേക്ക് വീണു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. നാട്ടുകാർ ഉടൻ തന്നെ ആംബുലൻസില്‍ ജ്യോതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി വഴിമധ്യേ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ജ്യോതിയുടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നപ്പോൾ മുതൽ തന്നെ സുനിൽ ചില ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു.
.gif)
പിന്നാലെ ഇയാൾ ശുചിമുറിയിൽ പോവുകയും അവിടെ നിന്ന് മുതൽ ഛർദ്ദിക്കാൻ തുടങ്ങുകയായിരുന്നു. ഉടൻ തന്നെ കുടുംബം ഇയാളെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയ്ക്കിടെ സുനിലും മരണത്തിന് കീഴടങ്ങി. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. അതേസമയം അമിത വേഗതയാണോ ജ്യോതിയുടെ മരണത്തിനടയാക്കിയ അപകടത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
pregnant wife dies accident husband commits suicide grief
