ഇടുക്കി: ( www.truevisionnews.com ) കനത്ത കാറ്റിനെ തുടര്‍ന്ന് മരം ഒടിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിനി എലിസബത്താണ് മരിച്ചത്. ഉടുമ്പന്‍ ചോല ചക്കുപള്ളാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തില്‍ പണിയെടുത്തിരുന്ന എലിസബത്തിന് മേല്‍ കനത്ത കാറ്റിനെ തുടര്‍ന്ന് മരം ഒടിഞ്ഞ് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസവും ജില്ലയില്‍ സമാനമായ അപകടം ഉണ്ടായിരുന്നു. അതേ സമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
.gif)
വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. വെള്ളിയാഴ്ച ആറ് ജില്ലകളില്‍ അതിതീവ്ര മഴമുന്നറിയിപ്പാണ്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ശനിയാഴ്ച ഒരു ജില്ലയിലും റെഡ് അലേര്‍ട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.
Woman dies after tree falls while working cardamom orchard
