മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ
May 28, 2025 11:23 AM | By VIPIN P V

മീററ്റ്: ( www.truevisionnews.com ) മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകടഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലെ ലിസാരി ഗേറ്റ് ഭാഗത്ത് വച്ച് മെയ് 20 നടന്ന അതിക്രമത്തിന്റെ വീഡിയോ വലിയ രീതിയിൽ സൈബറിടങ്ങളിൽ ചർച്ചയായിരുന്നു.

സ്ത്രീ സുരക്ഷയേ ചൊല്ലിയുള്ള വ്യാപക ചർച്ചയ്ക്ക് കാരണമായ വീഡിയോയിൽ യുവതിയോട് അതിക്രമം ചെയ്ത യുവാവിനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. രജിസ്ട്രേഷൻ നമ്പർ മറച്ച ബൈക്കുമായി അധികം ആളില്ലാത്ത തെരുവിലൂടെ വാഹനം ഓടിച്ചുകൊണ്ട് പോവുന്നതിനിടെയാണ് യുവാവ് ബുർഖ ധാരിയായ യുവതിയോട് മോശമായി പെരുമാറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

മൊഹമ്മദ് സുഹൈൽ എന്ന യുവാവിനെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത യുവാവിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. തെറ്റ് പറ്റിപ്പോയെന്നും ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നുമുള്ള യുവാവിന്റെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കായി മീററ്റ് പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ പൊലീസ് തിരിച്ചറിഞ്ഞതും കണ്ടെത്തി അറസ്റ്റ് ചെയ്തതുമെന്നുമാണ് മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ താഡ മാധ്യമങ്ങളോട് വിശദമാക്കിയത്.

young man who rode bike and kissed woman walking with her daughter has been arrested

Next TV

Related Stories
ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

May 29, 2025 03:07 PM

ഭർത്താവുമായി പിണങ്ങി; ഭാര്യയെ മറ്റൊരാൾക്ക് വിവാഹംകഴിച്ചു കൊടുത്തെന്നാരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമം, പ്രതിക്ക് തടവ്

ഭാര്യാസഹോദരനെ തലയ്ക്കുവെട്ടി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു 17 വര്‍ഷം കഠിന...

Read More >>
അഭ്യാസി തന്നെ .....;  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

May 29, 2025 10:35 AM

അഭ്യാസി തന്നെ .....; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചു, നൃത്താധ്യാപകൻ അറസ്റ്റിൽ...

Read More >>
പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

May 28, 2025 11:02 PM

പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ഉത്തർപ്രദേശിലെ കാൻപൂരിൽ പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള...

Read More >>
Top Stories