മുംബൈ: ( www.truevisionnews.com) സ്ത്രീധന പീഡനത്തെത്തുടർന്ന് എൻസിപി അജിത് വിഭാഗം നേതാവിൻ്റെ മരുമകൾ ജീവനൊടുക്കിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതികൾക്ക് സഹായം ചെയ്ത് നൽകിയെന്നതിന്റെ പേരിൽ കർണാടക മുൻമന്ത്രിയുടെ മകൻ ഉൾപ്പടെയുളളവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
എൻസിപി നേതാവായ രാജേന്ദ്ര ഹഗാവാനെ, ഇയാളുടെ മകൻ സുശീൽ എന്നിവർ ഒളിവിലായിരുന്ന സമയത്ത് ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നത് കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലുമാണന്ന പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ക്രൂരമായ ശാരീരിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
.gif)
വൈഷ്ണവി മരിക്കുന്ന സമയത്ത് ശരീരത്തിൽ 30 മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിൽ തന്നെ 15 മുറിവുകൾ മരണത്തിന്റെ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതും 11 മുറിവുകൾ അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കിടയിലും സംഭവിച്ചതാണ്.
കഴിഞ്ഞ 16നായിരുന്നു പുണെയിലെ ബാവ്ധനിൽ ഭർതൃവീട്ടിൽ വൈഷ്ണവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി 2 കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചത്.
five arrested pune onnection death ncp leaders daughter in law
