കൊല്ലം: (truevisionnews.com) പുനലൂരിൽ വീട് പണിക്കിടെ രണ്ടാം നിലയിൽ നിന്ന് വീണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. കാൽ വഴുതി താഴേക്ക് വീണ പ്ലാച്ചേരി സ്വദേശിയായ ശങ്കറിനെ കരാറുകാരനായ ഗണേശൻ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.
നിർമ്മാണ ജോലിയുടെ ഭാഗമായി തട്ടിളക്കുന്നതിനിടെ ശങ്കർ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. അപകടം കണ്ടു നിന്ന ഗണേശൻ്റ സമയോചിത ഇടപെടലാണ് രക്ഷയായത്. ശങ്കറിൻ്റെ കാലിന് നിസാര പരിക്കേറ്റു. അപകടത്തിന് ശേഷവും ജോലി പൂർത്തിയാക്കിയാണ് ശങ്കർ മടങ്ങിയത്.
.gif)
Worker survives fall from second floor house construction Punalur
