'തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണം; കടൽ മത്സ്യംകഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല' - സജി ചെറിയാൻ

  'തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണം;  കടൽ മത്സ്യംകഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല' - സജി ചെറിയാൻ
May 28, 2025 05:14 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കടൽ മത്സ്യംകഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ചരക്ക് കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിലുള്ള തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യാജ പ്രചാരണം എക്‌സ്‌പോർട്ടിങ് സ്ഥാപനങ്ങളെ ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസം നൽകുന്നത് സംബന്ധിച്ച് സർക്കാർ പരിശോധിക്കും.

കേന്ദ്രസർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കപ്പൽ അപകടത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കും. ആശങ്ക ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല. നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണം കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണെന്നും ഈ പ്രചാരണത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആശങ്കപ്പെടുത്തുന്ന രീതിയിൽ വാർത്ത നൽകിയ പ്രമുഖ മാധ്യമത്തിനെതിരെ കേന്ദ്രവുമായി കൂടിയാലോചിച്ച് നടപടിയെടുക്കും. വ്യാജ പ്രചരണങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്‌നറുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗതിയിലാണെന്നും നിലവിൽ അപകടരമായ കണ്ടെയ്‌നറുകൾ ഒന്നും ഇതുവരെ വന്നിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികൾക്ക് സമാശ്വാസം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചേർന്ന് പരിശോധിക്കും. കേരളത്തിൽ ട്രോളിങ് നിരോധനം ജൂൺ ഒൻപതിന് ആരംഭിക്കുമെന്നും 52 ദിവസമായിരിക്കും ട്രോളിങ് നിരോധനമുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

SajiCherian says no problem eating sea fish

Next TV

Related Stories
സംസ്ഥാനത്ത്  കോ​വി​ഡ്  കേ​സു​ക​ൾ ഉയരുന്നു;  രോഗലക്ഷണമുള്ളവർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം - മുഖ്യമന്ത്രി

May 29, 2025 09:58 PM

സംസ്ഥാനത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉയരുന്നു; രോഗലക്ഷണമുള്ളവർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം - മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് ചെ​റി​യ തോ​തി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണ​മെ​ന്ന്​...

Read More >>
തിമിർത്ത് പെയ്ത് കനത്ത മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

May 28, 2025 10:32 PM

തിമിർത്ത് പെയ്ത് കനത്ത മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ...

Read More >>
മോഷ്‌ടിച്ച ബൈക്കിൽ തുണിക്കടകൾ കേന്ദ്രീകരിച്ച് കവർച്ച,പെട്രോൾ തീർന്നാൽ വാഹനം ഉപേക്ഷിക്കും; രണ്ട് പേർ പിടിയിൽ

May 28, 2025 10:21 PM

മോഷ്‌ടിച്ച ബൈക്കിൽ തുണിക്കടകൾ കേന്ദ്രീകരിച്ച് കവർച്ച,പെട്രോൾ തീർന്നാൽ വാഹനം ഉപേക്ഷിക്കും; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരത്ത് തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് പ്രതികൾ...

Read More >>
മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമം; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

May 28, 2025 10:00 PM

മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമം; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം അരുവിക്കര ഇരുമ്പയിൽ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച പ്രതികൾ...

Read More >>
Top Stories