അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വെച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കി; ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

 അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വെച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കി; ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
May 25, 2025 08:31 PM | By Susmitha Surendran

ബാങ്കോക്ക്: (truevisionnews.com) അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വെച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കിയ വീഡിയോ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. രണ്ട് ബോട്ടിൽ വിസ്കിയാണ് അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് തായ്ലാൻഡ് സ്വദേശിയയായ വീഡിയോ ഇൻഫ്ലുവൻസർ തനകരൻ കാന്തീ അകത്താക്കിയത്. ബാങ്ക് ലെചസ്റ്റർ എന്ന പേരിൽ ഫോളോവേഴ്സിനിടയിൽ അറിയപ്പെടുന്ന ഇൻഫ്ലുവൻസറാണ് 350 മില്ലിയുടെ രണ്ട് കുപ്പി വോഡ്ക നിന്ന നിൽപ്പിൽ അകത്താക്കിയത്.

മദ്യം കഴിച്ച തീർത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വിശദമാക്കുകയായിരുന്നു. താ മായ് ജില്ലയിലെ ചന്തബുരിയിൽ പിറന്നാൾ ആഘോഷത്തിനിടയിലായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. 20 മിനിറ്റിനുള്ളിലാണ് രണ്ട് കുപ്പി മദ്യം ഇയാൾ അകത്താക്കിയത്. മദ്യം വിഷമായി പ്രവർത്തിച്ചതാണ് മരണകാരണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

മനുഷ്യ ശരീരം ഇത്ര വേഗത്തിൽ മദ്യം ദഹിപ്പിക്കുന്ന രീതിയിലല്ല രൂപപ്പെട്ടിട്ടുള്ളതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഒരു മണിക്കൂർ സമയത്ത് കരളിന് കൈകാര്യം ചെയ്യാനാവുക ഒരു ഡ്രിങ്ക് ആണ്. സാധാരണ ഗതിയിൽ ഒരു ഡ്രിങ്കിൽ 14ഗ്രാം ആൽക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇത് 44 മില്ലി വിസ്കിക്കും 148 മില്ലി വൈനിനും 355 മില്ലി ബിയറിനും തുല്യമാണ്. എന്നാൽ വളരെ വേഗത്തിൽ മദ്യം അകത്താക്കുമ്പോൾ ശരീരത്തിന് ആൽക്കഹോളിനെ കൈകാര്യം ചെയ്യാനാവാത വരികയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും സാധാരണമാണെന്നും വിദഗ്ധർ പറയുന്നു.

അമിതമായ അളവിൽ ശരീരത്തിൽ പെട്ടന്ന് മദ്യം എത്തുമ്പോൾ തലച്ചോറിന് മോട്ടോർ സ്കില്ലുകളിൽ നിയന്ത്രണം നഷ്ടമാകുന്നു. ഇതിന് പുറമേ കൃത്യമായ തീരുമാനം എടുക്കാനും തലച്ചോറിന് സാധ്യമാകാതെ വരുന്നതാണ് ആൽക്കഹോൾ പോയ്സണിംഗിലേക്ക് നയിക്കുന്നത്. ശ്വസനം, ഹൃദയത്തിന്റെ പ്രവർത്തനം, ശരീരത്തിന്റെ താപനില, എന്നിവയും അമിത മദ്യപാനം സാരമായി ബാധിക്കും.

തനകരൻ കാന്തീ 20 മിനിറ്റുകൊണ്ട് അകത്താത്തിയത് കരളിന് താങ്ങാവുന്നതിന്റെ മുപ്പത് മടങ്ങ് ആൽക്കഹോളാണ്. അമിതമായി മദ്യപിക്കുമ്പോൾ ബോധക്ഷയം ഉണ്ടാവുന്നതും ഛർദ്ദിക്കുന്നതും ശരീരം സൃഷ്ടിക്കുന്ന അവസാന പ്രതിരോധ ശ്രമങ്ങളാണെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ശരീരത്തിന് സാരമായ ദോഷമുണ്ടാകാതെയിരിക്കാൻ മദ്യപിക്കുന്നവർ പുലർത്തേണ്ട കാര്യങ്ങളിതാണ്. ഒരു മണിക്കൂറിൽ ഒരു പെഗ് മാത്രം, വെറും വയറിൽ മദ്യപിക്കരുത്, നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.



Influencer dies after drinking two bottles alcohol once after betting fifty thousand rupees

Next TV

Related Stories
നിശബ്ദമായ ഹൃദയവുമായി... ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

Jul 19, 2025 06:50 PM

നിശബ്ദമായ ഹൃദയവുമായി... ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്...

Read More >>
മക്കളായി കാണേണ്ട മനസ്സിൽ കാമമോ....? സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ

Jul 19, 2025 05:42 PM

മക്കളായി കാണേണ്ട മനസ്സിൽ കാമമോ....? സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ

രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ സർക്കാർ സ്‌കൂൾ അധ്യാപകനെ വിദ്യാർത്ഥികളുടെ സ്വകാര്യ വീഡിയോകൾ പകർത്തിയതിന് അറസ്റ്റ്...

Read More >>
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

Jul 19, 2025 12:59 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു...

Read More >>
Top Stories










//Truevisionall