നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച് പ്രതി അഫാൻ , അത്യാസന്ന നിലയിൽ

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച് പ്രതി അഫാൻ , അത്യാസന്ന നിലയിൽ
May 25, 2025 01:02 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോ​ഗസ്ഥരോട് ആ​​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു.

affan accused venjaramoodu massacre attempted commit suicide jail

Next TV

Related Stories
വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു

May 24, 2025 09:20 PM

വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു

വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങവെ ബസ്​ സ്റ്റാന്‍റിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു...

Read More >>
പോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ഷോക്കേറ്റ്  ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

May 24, 2025 09:16 PM

പോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഇലക്ട്രിക് പോസ്റ്റിൽനിന്ന് സർവീസ് വയർ മുറിച്ചിട്ടപ്പോൾ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി...

Read More >>
പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് സൗജന്യ പ്ലേസ്മെന്റ് അവസരം

May 24, 2025 08:23 PM

പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് സൗജന്യ പ്ലേസ്മെന്റ് അവസരം

പട്ടികജാതി വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്...

Read More >>
Top Stories