നാദാപുരം വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു

നാദാപുരം  വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു
May 24, 2025 11:27 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശനിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ മണ്ണും കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഈ ചാലുകളിൽ മഴവെള്ളം ഒഴുകിയതോടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. കൂടുതൽ മണ്ണും കല്ലും ഏത് നിമിഷവും ഒഴുകി വീടിന് പിൻ വശത്തേക്ക് പതിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇടപെട്ട് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കുകയായിരുന്നു.

Landslide Panniyeri peak Vilangad.

Next TV

Related Stories
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്;  പൊലീസുകാർക്ക് ജാമ്യം

Jun 17, 2025 06:18 PM

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്...

Read More >>
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 04:54 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories