തിരുവനന്തപുരം: (truevisionnews.com) മഴ ശക്തിപ്പെട്ടാൽ ദേശീയപാതയിൽ ഇനിയും ഇടിയലും പൊളിയലുമുണ്ടാകുമെന്നും അതിൽ ആർക്കാണ് തർക്കമുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാധാരണ രീതിയിൽ വരുന്ന വിള്ളലോ പ്രശ്നങ്ങളോ സഹിക്കാം. ഇവിടെ അങ്ങനെയല്ലാതെ വന്നതുകൊണ്ടാണ് ഹൈവേ അതോറിറ്റി കരാറുകാരെ കരിമ്പട്ടിയിൽ ഉൾപ്പെടുത്തിയത്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതായി അവശേഷിക്കുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം കൊടുത്ത കമ്പനികളാണ് ദേശീയപാത നിർമ്മിക്കുന്നതിൽ പലതും. മലപ്പുറത്ത് ദേശീയപാത നിർമ്മിച്ച കമ്പനിയുടെ സുതാര്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.gif)
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇല്ലെങ്കിൽ ഈ ദേശീയപാത ഇല്ല. ഇടത് സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ ദേശീയപാത നിർമ്മാണം നടക്കില്ലായിരുന്നു. എങ്ങനെയെങ്കിലും ദേശീയപാത പൊളിയണം എന്നാണ് ചിലർക്ക് ആഗ്രഹം. ദേശീയപാത ഡി.പി.ആർ മാറ്റംവരുത്തിയെന്ന കേന്ദ്രമന്ത്രിയുടെ വാദം അസംബന്ധമാണ്. ആരെങ്കിലും പറയുന്നത് അനുസരിച്ചല്ല ഡി.പി.ആർ തയാറാക്കുന്നത്. ഇനിയുള്ള ഒരു വർഷക്കാലം മാധ്യമങ്ങളും പ്രതിപക്ഷവും എന്തും പറയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
no Left Democratic Front there no National Highway companies that gave money BJP through electoral bonds M V Govindan
