തണുപ്പ് തുടങ്ങി, കാല്‍ വിണ്ടുകീറുന്നത് തടയാൻ ഇങ്ങനെ ചെയ്തുനോക്കൂ ...

തണുപ്പ് തുടങ്ങി, കാല്‍ വിണ്ടുകീറുന്നത് തടയാൻ ഇങ്ങനെ ചെയ്തുനോക്കൂ ...
May 23, 2025 10:08 PM | By Susmitha Surendran

(truevisionnews.com) തണുപ്പ് കാലത്തും മറ്റും കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുന്നത് ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. കാല് വിണ്ടുകീറുന്നത് തടയാന്‍ വീ ട്ടില്‍ ചെയ്തു നോക്കാവുന്ന ഏതാനും മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

1. വെജിറ്റബിള്‍ ഓയില്‍

വെളിച്ചെണ്ണ, ഒലിവ് എണ്ണ, എള്ളെണ്ണ തുടങ്ങി ഏത് വെജിറ്റബിള്‍ ഓയിലും കാല് വിണ്ടുകീറുന്നതിന് ഉത്തമമാണ്. രാത്രി കിടക്കാന്‍ പോകുന്നതിനു മുമ്പ് അരമണിക്കൂര്‍ നേരം കാല്‍ വെള്ളത്തില്‍ മുക്കിവെക്കുക. അതിനുശേഷം കാല്‍ കല്ലില്‍ ഉരച്ച് കഴുകുക. തുടര്‍ന്ന് വെജിറ്റബിള്‍ ഓയിലില്‍ ഏതെങ്കിലും ഒന്ന് ഉപ്പൂറ്റിയിലും വിണ്ടുകീറുന്ന ഭാഗങ്ങളിലും തേച്ചു പിടിപ്പിക്കുക. അതിനുശേഷം സോക്‌സ് ധരിച്ച് കിടക്കുക.

2. ചെറുനാരങ്ങ

കട്ടികൂടിയ കാലിന്റെ ഉപ്പൂറ്റിയെ മൃദുവാക്കുന്നതിന് ചെറുനാരങ്ങയേക്കാള്‍ നല്ല മാര്‍ഗം വേറൊന്നുമില്ല. ചെറുനാരങ്ങയുടെ അസിഡിക് സ്വഭാവമാണ് ഇതിനുകാരണം. ചെറുചൂടൂവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്തശേഷം ഇതിലേക്ക് കാലുകള്‍ മുക്കിവെക്കുക. 15 മിനിറ്റുനേരം കാലുകള്‍ ഇപ്രകാരം മുക്കിവെക്കണം. അതിനുശേഷം കാല്‍ കല്ലില്‍ ഉരച്ച് കഴുകുക. ശേഷം കാലുകള്‍ നന്നായി കഴുകി തുണിയുപയോഗിച്ച് തുടയ്ക്കുക.

3. പഴങ്ങള്‍ ഉത്തമം

വാഴപ്പഴം, കൈതച്ചക്ക, അവക്കാഡോ, പപ്പായ എന്നീ പഴങ്ങള്‍ കാല്‍ വിണ്ടുകീറുന്നത് തടയാനുള്ള ഉത്തമമാര്‍ഗമാണ്. ഒരു വാഴപ്പഴം, പകുതി അവക്കാഡോ, ഒരു തേങ്ങയുടെ പകുതി എന്നിവ എടുക്കുക. വാഴപ്പഴവും അവക്കാഡോയും നന്നായി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തേങ്ങ ചേര്‍ത്തിളക്കുക. ഇത് കാലില്‍ വിണ്ടുകീറിയ ഭാഗത്ത് നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. വിണ്ടുകീറിയത് നന്നായി കുറയുന്നതുവരെ എല്ലാ ദിവസുവും ഇത് ചെയ്യുക. വാഴപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാം.

4. അരിപ്പൊടി

ഒരു പിടി അരിപ്പൊടിയിലേക്ക് രണ്ടു ടീസ്പൂണ്‍ തേന്‍, ആപ്പിള്‍ സിഡര്‍ വിനേഗര്‍ എന്നിവ ചേര്‍ത്ത് നല്ല കട്ടിയാവുന്നതുവരെ ഇളക്കുക. ഉപ്പൂറ്റി ആഴത്തില്‍ വിണ്ടുകീറിയിട്ടുണ്ടെങ്കില്‍ ഇതിലേക്ക് ഒലിവ് ഓയിലോ ആല്‍മണ്ട് ഓയിലോ ചേര്‍ത്തു കൊടുക്കാവുന്നതാണ്.ഇത് പുരട്ടുന്നതിനു മുമ്പ് 10 മിനിറ്റ് കാല്‍ വെള്ളത്തില്‍ വെച്ച് കുതിര്‍ക്കണം. അതിനുശേഷം അരിപ്പൊടി പേസ്റ്റ് പതിയെ കാലില്‍ പുരട്ടി തടവുക. വിണ്ടുകീറുന്നതിനു ശമനമുണ്ടാകുന്നതുവരെ ഇത് തുടരുക.

5. ആര്യവേപ്പില

കാലുവിണ്ടുകീറുന്നതിനു ആയുര്‍വേദത്തിലുള്ള ഉത്തമമാര്‍ഗമാണ് ആര്യവേപ്പില. രണ്ടുതണ്ട് ആര്യവേപ്പിലയിലേക്ക് സ്വല്‍പം മഞ്ഞള്‍ പൊടി ചേര്‍ത്ത് അരയ്ക്കുക. അരയ്ക്കുമ്പോള്‍ കുറച്ച് വെള്ളവും ചേര്‍ക്കാം. അതിനുശേഷം ഇത് വിണ്ടുകീറിയ ഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. തുടര്‍ന്ന ഉണങ്ങിയ തുണി ഉപയോഗിച്ച് കാലുകള്‍ വൃത്തിയായി ഉണക്കിയെടുക്കുക.

6. റോസ് വാട്ടറും ഗ്ലിസറിനും

റോസ് വാട്ടറും ഗ്ലിസറിനും തുല്യഅളവിലെടുത്ത് നന്നായി ഇളക്കുക. ഉറങ്ങുന്നതിനു തൊട്ട് മുമ്പ് ഈ മിശ്രിതം കാലില്‍ വിണ്ടുകീറിയ ഭാഗത്ത് തേച്ചു പിടിപ്പിക്കുക. വിണ്ടുകീറലിന് ശമനം ഉണ്ടാകുന്നതുവരെ ഇത് തുടരുക.

Try this prevent cracked feet

Next TV

Related Stories
ഉറങ്ങുന്നതിനുമുൻപ് ഫോൺ ഉപയോഗം കുറയ്‌ക്കൂ ...

Jun 20, 2025 07:32 PM

ഉറങ്ങുന്നതിനുമുൻപ് ഫോൺ ഉപയോഗം കുറയ്‌ക്കൂ ...

ഉറങ്ങുന്നതിനുമുമ്പ് ഫോൺ ഉപയോഗം കുറയ്‌ക്കൂ...

Read More >>
Top Stories










Entertainment News