കാറ്റടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീ,വീട്ടിലേക്കോടിക്കയറി; ഏഴാം ക്ലാസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാറ്റടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീ,വീട്ടിലേക്കോടിക്കയറി;  ഏഴാം ക്ലാസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
May 23, 2025 11:41 PM | By Vishnu K

എടത്വാ: (truevisionnews.com) ശക്തമായ കാറ്റിലും പേമാരിയിലും തലവടിയിൽ മരം വീണ് വീട് തകർന്നു. സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ ഇരുപതിൽചിറ (നമ്പ്രശ്ശേരി) ഗീതാകുമാരിയുടെ വീടിന് മുകളിൽ പ്ലാവ് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വീട്ടിൽ ഗീതാകുമാരിയും ബൈജുവും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവും മാത്രമാണുണ്ടായിരുന്നത്. കാറ്റടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീ കത്തുന്നത് കണ്ട അഭിനവ് വീട്ടിലേയ്ക്ക് ഓടിയെത്തുമ്പോഴാണ് മരം വീണത്. കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിൽ പാലത്തിന് സമീപം ആഞ്ഞിലിമരം റോഡിലേയ്ക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയർ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തകഴി, എടത്വാ, തലവടി പ്രദേശങ്ങളിൽ കാറ്റ് വ്യാപകമായി നാശം വിതച്ചിരുന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. കാറ്റിനെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിശ്ചേദിച്ചു. പലസ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.

Fire breaks nearby electricity post spreads house 7th grader barely escapes

Next TV

Related Stories
ആലപ്പുഴയിൽ തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

May 23, 2025 05:58 AM

ആലപ്പുഴയിൽ തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന്...

Read More >>
 സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

May 20, 2025 07:23 PM

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ...

Read More >>
Top Stories