ബെംഗളൂരുവിൽ ഒൻപത് മാസം പ്രായമുള്ള കു‌‌ഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരുവിൽ ഒൻപത് മാസം പ്രായമുള്ള കു‌‌ഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു
May 23, 2025 09:44 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com ) ബെംഗളൂരുവിൽ ഒൻപത് മാസം പ്രായമുള്ള കു‌‌ഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസ്‌കോട്ടിൽ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് 22ന് റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവിൽ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

'ഒരു സംസ്ഥാനം എന്ന നിലക്ക് നിങ്ങൾ എന്താണ് ചെയ്യുന്നത്?' കോട്ടയിൽ വിദ്യാർഥി ആത്മഹത്യകൾ വർദ്ധിക്കുന്നതിൽ രാജസ്ഥാൻ സർക്കാറിനെ വിമർശിച്ച് സുപ്രിം കോടതി

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിലെ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയതോതിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടോ എന്ന് കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ സർവൈലൻസ് ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടെയും യോഗത്തിലാണ് തീരുമാനം.

കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ മുന്നോട്ട് വെച്ചു.

ഈമാസം ഇതുവരെ റിപ്പോർട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്. ഏറ്റവും കൂടുതൽ കേസ് കോട്ടയം ജില്ലയിൽ, 82 കേസുകൾ. തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49 , പത്തനംതിട്ട 30, തൃശ്ശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിലെ കണക്ക്.

bengaluru nine month old baby tests positive covid19

Next TV

Related Stories
പാക്കിസ്ഥാൻ വിമാനക്കമ്പനികൾക്കുള്ള വ്യോമാതിർത്തി അടച്ചിടൽ; തീയതി ജൂൺ 23 ലേക്ക് നീട്ടി ഇന്ത്യ

May 23, 2025 10:20 PM

പാക്കിസ്ഥാൻ വിമാനക്കമ്പനികൾക്കുള്ള വ്യോമാതിർത്തി അടച്ചിടൽ; തീയതി ജൂൺ 23 ലേക്ക് നീട്ടി ഇന്ത്യ

പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള നിയന്ത്രണം ജൂൺ 23 വരെ നീട്ടി...

Read More >>
Top Stories