കണ്ണൂർ: (truevisionnews.com) പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. 20 മീറ്ററോളം നീളത്തിലാണ് വിള്ളലുള്ളത്. റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന കോൺക്രീറ്റ് സ്പാനുകൾ ഇവിടെ അടുക്കി വെച്ചിട്ടുണ്ട്. നിർമ്മാണത്തിൽ ഇരിക്കുന്ന റോഡാണിത്. ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല.
അതേസമയം കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി . തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലും അമ്പലപ്പടി – ചെറുകുളം അടിപ്പാതയ്ക്ക് മുകളിലുമാണ് വിള്ളല്‍ വീണിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്നാണ് അമ്പലപ്പടി -ചെറുകുളം അടിപ്പാതയ്ക്ക് മുകളില്‍ വിള്ളല്‍ വീണിരിക്കുന്നത്.
.gif)
വെങ്ങളം രാമനാട്ടുകര ബൈപ്പാസ് റൂട്ടിലാണ് വിള്ളല്‍. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മധ്യഭാഗത്തുനിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. വിള്ളല്‍ വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
crack discovered national highway under construction Payyannur.
