ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ പൂച്ചാക്കലിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും കണ്ടെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് നിന്നാണ് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തിയത്. പിന്നാലെ ഉച്ചയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടാമത്തെ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.
.gif)
ഇന്നലെ പുലർച്ചെ ആയിരുന്നു പതിനഞ്ചും, പതിനാറും വയസ് പ്രായമുള്ള സൂര്യ അനില്‍ കുമാറിനേയും, ശിവകാമിയേയും കണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടികൾ ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Two girls missing child care center found alappuzha
