കോഴിക്കോട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
May 21, 2025 02:38 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ജില്ലയിൽ ആർത്ത് പെയ്ത പേമാരി. ജില്ലയിൽ ഇന്നലെ രാത്രി മുതൽ പെയ്‌ത മഴയിൽ വിവിധ ഇടങ്ങളിൽ വൻ നാശ നഷ്ടങ്ങൾ സംഭവിച്ചത്.

തോരാത്ത കാലവർഷത്തിൽ രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് നാലുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. വീട് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുത്തിമ്മല്‍ വേലായുധന്റെ വീടിനു മുകളിലേക്കാണ് ആൽമരം കടപുഴകി വീണത്. വേലായുധന്‍, ഭാര്യ ബേബി, മകന്‍ ഷിന്‍ജിത് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരാട് തിരുത്തുമ്മല്‍ ക്ഷേത്രത്തിലെ ഏഴുമീറ്ററോളം ചുറ്റളവുള്ള ആല്‍മരമാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീടിനുമുകളിലേക്ക് കടപുഴകി വീണത്. ഏകദേശം 800 വര്‍ഷം പഴക്കമുള്ള ആല്‍മരമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരത്തിന്റെ ചില്ല ഭീഷണിയായിരുന്നതിനാല്‍ നേരത്തേ വെട്ടിമാറ്റിയിരുന്നു. ആല്‍മരത്തോടൊപ്പംതന്നെ തെങ്ങും മാവും കടപുഴകിവീണതായും നാട്ടുകാര്‍ പറയുന്നു.

പരിക്കേറ്റ വേലായുധൻ വീട്ടില്‍നിന്ന് പുറത്തിറങ്ങി അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ രക്ഷാപ്രവര്‍ത്തനം നടത്തി. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ വീട്ടില്‍നിന്ന് പുറത്തെടുത്തത്.

Four injured after banyan tree falls house Ramanattukara Karad

Next TV

Related Stories
ഡ്രൈവിങ് പഠിക്കുന്നതിനിടെ അപകടം; കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്

May 21, 2025 07:30 PM

ഡ്രൈവിങ് പഠിക്കുന്നതിനിടെ അപകടം; കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ്...

Read More >>
കോഴിക്കോട് കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു, ഒരാൾക്ക് പരിക്ക്

May 21, 2025 07:25 PM

കോഴിക്കോട് കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു, ഒരാൾക്ക് പരിക്ക്

കൊയിലാണ്ടി ബൈപ്പാസിലെ മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക്...

Read More >>
Top Stories