കോഴിക്കോട് വടകരയിലെ സിപിഎമ്മിൽ വിഭാഗീയത; അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

കോഴിക്കോട് വടകരയിലെ സിപിഎമ്മിൽ വിഭാഗീയത; അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു
May 21, 2025 07:43 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വടകരയിലെ സിപിഎം വിഭാഗീയത അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളുകുറഞ്ഞത് അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കാനാണ് ജില്ലാകമ്മിറ്റിയുടെ നിർദേശം.

സംസ്ഥാന സമിതി അംഗം വി വസീഫ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ എന്നിവരാണ് അന്വേഷണകമ്മിറ്റിയിലുള്ളത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ആണ് രണ്ടംഗ കമ്മീഷനെ നിയമിച്ചത്.

ജില്ലാകമ്മിറ്റിയിൽ നിന്ന് പി.കെ ദിവാകരെ ഒഴിവാക്കിയതിന് പിന്നാലെയാണ് അണികൾ നേതൃത്വത്തെ വിമർശിച്ച് പരസ്യമായി രംഗത്ത് വന്നത്.വടകര സിപിഎമ്മിൽ നിലനിന്ന വിഭാഗീയത ജില്ലാ സമ്മേളനത്തോടെ മറനീക്കി പുറത്ത് വരുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞമാസം വടകര ജില്ലാ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങിൽ ആളെത്താതിരുന്നതിനെതുടർന്ന് പരിപാടി ആരംഭിച്ചത് അരമണിക്കൂറോളം വൈകിയത്. ചൂടുകാലമായതിനാൽ തിങ്ങി നിറഞ്ഞ് ഇരിക്കേണ്ടെന്നും സംഘാടകർ വലിയ പന്തലാണ് ഒരുക്കിയതെന്ന് മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉയർത്തിയിരുന്നു.

Sectarianism CPM Kozhikode Vadakara two member commission appointed investigate

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall