കോഴിക്കോട്: ( www.truevisionnews.com ) മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍നിന്ന് വീണ്ടും പുകയുയര്‍ന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്താണ് പുകയുയര്‍ന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് കെട്ടിടത്തില്‍ നിന്ന് പുകയുയര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ചെയ്തു. നിലവില്‍ പുകയുയരുന്നില്ല. തിങ്കളാഴ്ച രാത്രി മുതല്‍ സാമാന്യം നല്ല രീതിയില്‍ പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. അതിനിടെ വീണ്ടും പുകയുയര്‍ന്നത് അല്‍പനേരമെങ്കിലും ആശങ്ക പരത്തി.
kozhikode bus stand fire smoke
