കണ്ണൂരിൽ പരസ്പരം ഏറ്റുമുട്ടി അതിഥി തൊഴിലാളികളായ ദമ്പതികൾ; കുത്തേറ്റ് ഇരുവർക്കും ഗുരുതര പരിക്ക്

കണ്ണൂരിൽ പരസ്പരം ഏറ്റുമുട്ടി അതിഥി തൊഴിലാളികളായ ദമ്പതികൾ; കുത്തേറ്റ്  ഇരുവർക്കും ഗുരുതര പരിക്ക്
May 17, 2025 09:23 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ അതിഥി തൊഴിലാളികളായ ദമ്പതികൾ ഏറ്റുമുട്ടി പരസ്പരം കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ ഇരുവരെയും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കക്കാട് റേഷൻ കടക്കടുത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗുലാപ് ഹുസ്സൈൻ (23) ഭാര്യ ലാൽ ഭാനു (17) എന്നിവരെയാണ് പരസ്‌പരം കുത്തി പരിക്കേൽപ്പിച്ചത്.

ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എട്ടര മണിയോടെയാണ് സംഭവം. ഗുലാപ് ലാൽഭാനുവിനെ ആദ്യം തല്ലുകയും കത്തികൊണ്ടു കുത്തുകയായിരുന്നു. തുടർന്ന് ലാൽ ഭാനു ഗുലാപിന്റെ ഇടതു ഭാഗം കുടലിലും, കൈക്കും കുത്തിപ്പരിക്കേൽപ്പിക്കയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

മൂന്നു ദിവസം മുമ്പാണ് ഗുലാപ് ഭാര്യയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ നാട്ടിൽ നിന്ന് കൂട്ടി വന്നതെന്ന് തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ താമസക്കുന്നവർ പറഞ്ഞു.

പോലീസിൽ വിവരമറിയിച്ച ശേഷം അടുത്തുള്ള താമസക്കാർ തന്നെ ഇരുവരേയും ആദ്യം ധനലക്ഷ്‌മി ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി.

couple guest workers clashed each other Kannur both stabbed seriously injured

Next TV

Related Stories
അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

Jun 18, 2025 10:54 AM

അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ...

Read More >>
കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

Jun 15, 2025 09:43 PM

കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ്...

Read More >>
Top Stories










Entertainment News