പയ്യന്നൂര്‍: ( www.truevisionnews.com ) പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

2007 ജൂണ്‍-24 ന് വിവാഹിതരായ ഇരുവരും ആണൂരിലെ വീട്ടില്‍ താമസിച്ചുവരവെ 2010 മുതല്‍ പീഡിപ്പിക്കുന്നതായാണ് പരാതി. മെയ്-15 ന് വൈകുന്നേരം 6 ന് മുടിക്ക് കുത്തിപ്പിടിച്ച് കട്ടിലിന് ഇടിക്കുകയും കൈകൊണ്ടും ടി.വി റിമോട്ട് കൊണ്ടും മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.
Torture for fifteen years case filed against husband Kannur wife complaint
