എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം; കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം; കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ
May 17, 2025 07:29 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ എം സി അറസ്റ്റിൽ. പാനൂരിലെ കോൺഗ്രസ് കൊടി കത്തിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ കേസിലാണ് അതുലിനെ അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ നിന്നായിരുന്നു അറസ്റ്റ്.

മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ അടുവാപ്പുറത്തുനിന്ന് മലപ്പട്ടത്തേക്ക് നടത്തിയ കാൽനട ജാഥ സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പലയിടത്തും കോൺഗ്രസിന്റെ കൊടികൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം സിപിഐഎമ്മും മലപ്പട്ടത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപിഐഎം പ്രവർത്തകരാണ് അക്രമമുണ്ടാക്കിയതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം.

Protest against non arrest SFI activists KSU Kannur district president arrested

Next TV

Related Stories
കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

Jun 15, 2025 09:43 PM

കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ്...

Read More >>
കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jun 15, 2025 03:21 PM

കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അഴീക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി...

Read More >>
ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 06:57 PM

ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...

Read More >>
Top Stories