(truevisionnews.com) പാർലമെന്റിൽ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന, കേരള രാഷ്ട്രീയത്തിലെ ഏറ്റവും നന്നായി ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ഒരേ ഒരു എം പി. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചുകൊണ്ട് ലോകസഭയിലേക്ക് തുടർച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന വ്യക്തി. ചോദ്യ മുനകളാൽ എതിരാളികളെ നിഷ്പ്രഭമാക്കുന്ന ശശി തരൂർ.

കോൺഗ്രസ് പോലും മറച്ചു വക്കുന്ന കാര്യങ്ങളിൽ തന്റേതായിട്ടുള്ള നിലപാടിൽ ഉറച്ചുനിന്ന് അത് ന്യായമാണെന്ന് വരുത്തി തീർക്കുന്ന ആളാണ് തരൂർ. ശശി തരൂർ രാഷ്ട്രീയ കേരളത്തിൻ്റെ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ച് നാൾ മുമ്പ് മോദി ട്രംപ് കൂടി കാഴ്ച നടത്തിയപ്പോൾ ആ കൂടിക്കാഴ്ച ഇന്ത്യയ്ക്ക് ഗുണകരമാണെന്നും 2024ലെ ഏറ്റവും മികച്ച രാഷ്ട്രീയക്കാരൻ മോദിയാണെന്നും , ഓപ്പറേഷൻ സിന്ദൂറിന് ശേഷം കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചും, പല സ്റ്റേറ്മെൻ്റ്സും തരൂർ നടത്തിയിട്ടുണ്ട്. ഇതിൽ നിന്നും തരൂരിന് മോദിയോടും ബിജെപിയോടുമുള്ള താൽപ്പര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ തരൂരിനെ ബിജെപിയിലേക്ക് ചേർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം തുടങ്ങിക്കഴിഞ്ഞു എന്ന് തന്നെ പറയാം .
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് വിദേശപര്യടനത്തിൽ നിന്നുള്ള പട്ടികയിൽനിന്ന് തരൂരിനെ കോൺഗ്രസ് തഴഞ്ഞിട്ടും കേന്ദ്ര സർക്കാർ പരിഗണിച്ചു. ഇതിൽ ഒരു കാര്യം മനസിലാക്കണം സ്വന്തം പാർട്ടി അയാളുടെ പേര് നിർദ്ദേശിച്ചിട്ടില്ല. എന്നിട്ടും കേന്ദ്രം തരൂരിനോട് കാണിച്ച സോഫ്റ്കോണർ രാഷ്ട്രീയ നീക്കം തന്നല്ലേ. പ്രതേകിച്ചു കോൺഗ്രസിൻ്റെ പല സ്റ്റേറ്മെൻ്റിനോടും അകലം പാലിക്കുന്ന ഒരാളാണ് തരൂർ. കോൺഗ്രസിലും ഒരു കരടായി തന്നെ കിടക്കുകയാണ് തരൂർ.കോൺഗ്രസ്സ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മല്ലിഗാർജുൻ ഗാർഗക്കെതിരെ മത്സരിച്ചപ്പോൾ തന്നെ ഈ കരട് ഒരു കോലായി മാറിയിരുന്നു. അതുകൊണ്ട് തന്നെ തരൂരിന് വേണ്ടത്ര പരിഗണന കോൺഗ്രസ്സ് ദേശീയ നേതാക്കളോ, സംസ്ഥാന നേതാക്കളോ കൊടുക്കുന്നില്ല. ഇത് മുതൽക്കൂട്ടായിയിരിക്കുന്നത് ബിജെപിക്കാണ് .
കേരളത്തിൽ ബിജെപിക് വലിയ സ്ഥാനം നിലവിൽ ഇല്ലെന്ന് അറിഞ്ഞുകൊണ്ട് , ശശി തരൂർ എന്ന വജ്രായുധത്തെ ഉപയോഗപ്പെടുത്താമെന്ന് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നുണ്ടാകാം . ശശി തരൂരിനും കോൺഗ്രസ്സിനും ഇടയിലുള്ള ഭിന്നത വീണുകിട്ടിയ അവസരമായി മുതലെടുക്കുന്ന പൊളിറ്റിക്കൽ നീക്കം വ്യക്തമാക്കുന്നതാണ് ഇന്ന് സ്വീകരിച്ച കേന്ദ്രത്തിൻ്റെ നിലപാട്.
വിദേശ പര്യടനത്തിനുള്ള ക്ഷണം ബിജെപിയിലേക്കുള്ള ക്ഷണമായാണോ തരൂരെ താങ്കൾ കാണുന്നത്. മുതലെടുപ്പും തമ്മിതല്ലും വിവരമില്ലായ്മയും മാത്രം മുതൽ കൂട്ടായുള്ള ബിജെപി നിങ്ങളെ മുതലെടുക്കുവാണെന്ന് നിങ്ങൾക് ഇതുവെരെയും മനസ്സിലായില്ലേ..ഓടി രക്ഷപ്പെടുന്നതായിരിക്കും നല്ലത്. ഒന്നെങ്കിൽ വർഗീയ വാദി ആകും അല്ലേൽ വീട്ടിൽ എൻ ഐ എ വരും.അവസരം മുതലെടുക്കുന്നത് ഒന്ന് മനസിലാക്കിയിരിക്കുന്നത് നല്ലതാ.
Shasi tharoor MP
