കോഴിക്കോട് കായക്കൊടിയിൽ ഭൂചലനം? പരിഭ്രാന്തരായി ജനം; പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്

കോഴിക്കോട് കായക്കൊടിയിൽ ഭൂചലനം? പരിഭ്രാന്തരായി ജനം; പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്
May 17, 2025 10:36 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കുറ്റ്യാടിക്കടുത്ത് കായക്കൊടിയിൽ ഭൂചലനമെന്ന് നാട്ടുകാർ.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്നലെയും ഇന്നും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

ഇന്നലെ രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്ന് രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടതത്രേ.

എളളിക്കാംപാറ കാവിൻ്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി കായക്കൊടിയിലെ തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പറയുന്നു.

വീട്ടിലെ കസേര ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചലനമുണ്ടാവുകയും കട്ടിലിൽ കിടക്കുകയായിരുന്ന വീട്ടുകാർക്ക് തലയ്ക്ക് അടി കിട്ടിയത് പോലെ അനുഭവപെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാലിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.

സെക്കൻ്റുകൾ മാത്രം നീണ്ടു നിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെത്തുടർന്ന് പരിഭ്രാന്തരായ ജനം വീടു വിട്ട് പുറത്തിറങ്ങി. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇ.കെ.വിജയൻ എംഎൽഎയെ ബന്ധപ്പെട്ടു. അദ്ദേഹം ജില്ലാ കലക്ടറുമായി സംസാരിക്കുകയും നാളെ രാവിലെ പ്രത്യേകസംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്ന് ജില്ലാ കലക്ടർ അറിയിക്കുകയും ചെയ്തു.

കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷിജിൽ, കായക്കൊടി വില്ലേജ് ഓഫീസർ ബിജു, തൊട്ടിൽപ്പാലം സബ്ഇൻസ്പെക്ടർ, സുബിൻ ബിജു, എം. കെ ശശി, പി.പി. നിഖിൽ, എം. റീജ, പി.പിനാണു, വി.പി.സുരേന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

locals complains earthquake felt kayakkodi kozhikode

Next TV

Related Stories
മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

Jul 21, 2025 06:38 AM

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ...

Read More >>
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
Top Stories

//Truevisionall