ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
May 22, 2025 07:19 PM | By Jain Rosviya

ശ്രീനഗര്‍: (truevisionnews.com) ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ക്ക് കൂടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്.

വൈറ്റ് നൈറ്റ് കോപ്പ്‌സിൻ്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റ് ചികിത്സയിലായിരുന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. വെടിവെയ്പ്പില്‍ ജവാന്മാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൈനികൻ്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും വൈറ്റ് നൈറ്റ് കോർപ്പ്സിൻ്റെ എക്സ് പോസ്റ്റിൽ പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരർക്കെതിരായ ഓപ്പറേഷന്‍ നടന്നിരുന്നു. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

Jawan martyred encounter terrorists Jammu and Kashmir two terrorists killed

Next TV

Related Stories
Top Stories










Entertainment News