‘ഭീകരവാദം ഒന്നിനും പരിഹാരമല്ല, സമാധാനത്തിന് സ്വാഗതം’; വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപിഐഎം

‘ഭീകരവാദം ഒന്നിനും പരിഹാരമല്ല, സമാധാനത്തിന് സ്വാഗതം’; വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
May 10, 2025 07:30 PM | By Athira V

( www.truevisionnews.com)ന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്വാഗതം ചെയ്യുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അവരുടെ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം അർഹിക്കുന്നു. ഭീകരവാദം ഒന്നിനും പരിഹാരമല്ലെന്നും എംഎ ബേബി കുറിച്ചു.

എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്. അതേസമയം തന്നെ സമാധാനത്തിന്‍റെ മാർഗത്തിൽ ജീവിക്കാൻ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് അഞ്ച് മണി മുതലാണ് ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടേയും ഡിജിഎംഒ തല ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അവരുടെ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം അർഹിക്കുന്നു. ഭീകരവാദം ഒന്നിനും പരിഹാരമല്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിൻറെയും മതനിരപേക്ഷതയുടെയും മാർഗത്തിൽ ജീവിക്കാൻ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവകാശമുണ്ട്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്.


cpim welcomes india pakistan ceasefire announcement

Next TV

Related Stories
Top Stories