കൊല്ലം: ( www.truevisionnews.com ) പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരൻ അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശി ഈശ്വരൻ നമ്പൂതിരിയാണ് അറസ്റ്റിലായത്. തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടമാണ് ദേവിക്ക് ചാർത്തിയത്. 20 പവൻ സ്വർണാഭരണമാണ് മോഷണം പോയതെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ നഗരമധ്യമായ കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ ഡിസിസി അംഗമായ അനന്തപുരി മണികണ്ഠൻ പിടിയിൽ. ബെംഗളൂരിവിൽ വെച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് മണികണ്ഠൻ എന്നാണ് പൊലീസ് പറയുന്നത്.
.gif)

ആസൂത്രിതമായ തട്ടിപ്പായിരുന്നു കവടിയാറിലെ ജവഹർ നഗറിൽ നടന്ന ഭൂമി തട്ടിപ്പിൽ നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്‌ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസിൽ രണ്ട് പേരെയും കൂടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
കേസിൽ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്‌ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്. ഈ നീക്കത്തിന്റെയെല്ലാം ആസൂത്രകൻ മണികണ്ഠനാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
temple priest arrested in theft case
