ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം
Jul 29, 2025 12:10 PM | By Anjali M T

കൊല്ലം:(truevisionnews.com) കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം. ഇന്നലെ രാത്രിയില്‍ കൊട്ടിയത്ത് നിന്നും കൊല്ലത്തേക്ക് സഞ്ചരിച്ച സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിലാണ് ലൈംഗിക വൈകൃതമുള്ളയാള്‍ യാത്ര ചെയ്തത്. ബസ് മേവറം കഴിഞ്ഞതോടെയാണ് അടുത്ത സീറ്റിലിരിക്കുന്നയാള്‍ സ്വയംഭോഗം ചെയ്യുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബസില്‍ പൊതുവേ യാത്രക്കാരും കുറവായിരുന്നുവെന്ന് യുവതി പറഞ്ഞു.

വല്ലാതെ മാനസിക ബുദ്ധിമുട്ട് തോന്നിയതോടെ വിഡിയോ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി ചിത്രീകരിച്ച വിഡിയോയില്‍ യാത്രക്കാരന്‍ യുവതിയെ നോക്കിയിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് വ്യക്തമാണ്. പൊലീസില്‍ പരാതി നല്‍കിയെന്നും ഇത്തരം ദുരനുഭവങ്ങള്‍ യാത്രയ്ക്കിടയില്‍ ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം മറ്റൊരു സംഭവത്തിൽ മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോ ഇൻസ്‌റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ ബാംഗ്ലൂർ നോർത്ത് എഫ്സി ഫുട്ബോൾ താരം അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടാരക്കര കരിക്കോം സ്വദേശി ഹോബിൻ കെ കെ (23) യെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ആയ തന്റെ മുൻകാമുകിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാൾക്കെതിരെയുളള കേസ്.

കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ എറണാകുളം സെക്ഷൻ കോടതിയിലും ഹൈക്കോടതിയിലും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Passenger exposes himself to woman in KSRTC bus in Kollam

Next TV

Related Stories
പണക്കൊതി വിനയായി; കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

Jul 29, 2025 08:26 PM

പണക്കൊതി വിനയായി; കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍...

Read More >>
കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസ്; പ്രതികൾ അറസ്റ്റിൽ

Jul 29, 2025 07:40 PM

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസ്; പ്രതികൾ അറസ്റ്റിൽ

പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍....

Read More >>
'എന്നെ ഒന്നും ചെയ്യല്ലേ'; രക്തം വാർന്ന് നിലയിൽ പെൺകുട്ടി, മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

Jul 29, 2025 07:21 PM

'എന്നെ ഒന്നും ചെയ്യല്ലേ'; രക്തം വാർന്ന് നിലയിൽ പെൺകുട്ടി, മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു....

Read More >>
കൊന്നതോ ആത്മഹത്യയോ ? അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 05:03 PM

കൊന്നതോ ആത്മഹത്യയോ ? അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
പൊലിഞ്ഞത് ജീവൻ...! ഡോക്ടർ ആശുപത്രിയിൽ കിടന്നുറങ്ങി; രക്തം വാർന്ന് രോഗി മരിച്ചു

Jul 29, 2025 04:25 PM

പൊലിഞ്ഞത് ജീവൻ...! ഡോക്ടർ ആശുപത്രിയിൽ കിടന്നുറങ്ങി; രക്തം വാർന്ന് രോഗി മരിച്ചു

ഉത്തർപ്രദേശിൽ ആശുപത്രിയിൽ റോഡപകടത്തിൽ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയ ആൾ രക്തം വാർന്നു...

Read More >>
പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 29, 2025 01:47 PM

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്...

Read More >>
Top Stories

Entertainment News

//Truevisionall