ഇടുക്കി : ( www.truevisionnews.com ) സംസ്ഥാനത്ത് വീണ്ടും കാട്ടാനക്രമണം. ഇടുക്കി മാതമ്പയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചത് ടാപ്പിംഗ് തൊഴിലാളി തമ്പലക്കാട് സ്വദേശി (64) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബ്ബർ ടാപ്പ് ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് റബർ ടാപ്പിങ് നടത്തുന്ന പുരുഷോത്തമൻ മകനൊപ്പമാണ് ഇവിടെയെത്തിയതെന്ന് പറയപ്പെടുന്നു.
അതിനിടെ, പാലക്കാട് നാശം വിതച്ച് ചുരുളിക്കൊമ്പന്‍ കാട്ടാന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന ഇറങ്ങിയത്. ചുരുളിക്കൊമ്പന്‍ കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ചുരുളിക്കൊമ്പനെ പിടികൂടി ഉടന്‍ ചികിത്സ ആരംഭിക്കും. കണ്ണിന് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ചുരുളിക്കൊമ്പനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയില്‍ എത്തിയത്. പാലക്കാട് കഞ്ചിക്കോട്ടെ പയറ്റുകാട് മേഖലയില്‍ എത്തിയ ചുരുളിക്കൊമ്പന്‍ തെങ്ങുള്‍പ്പെടയുള്ള വിളകള്‍ നശിപ്പിച്ചു. രാവിലെയോടെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ചുരുളിക്കൊമ്പനെ വനംവകുപ്പും ആര്‍ ആര്‍ ടി സംഘവും ചേര്‍ന്നാണ് കാടുകയറ്റിയത്.
Tapping worker killed in wild elephant attack in Idukki
