കൊയിലാണ്ടി(കോഴിക്കോട്): ( www.truevisionnews.com ) പതിനാലുകാരിയായ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫയാണ് (49) പോക്സോ കേസിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന്, നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
.gif)

അതേസമയം കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം. ഇന്നലെ രാത്രിയില്‍ കൊട്ടിയത്ത് നിന്നും കൊല്ലത്തേക്ക് സഞ്ചരിച്ച സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിലാണ് ലൈംഗിക വൈകൃതമുള്ളയാള്‍ യാത്ര ചെയ്തത്. ബസ് മേവറം കഴിഞ്ഞതോടെയാണ് അടുത്ത സീറ്റിലിരിക്കുന്നയാള്‍ സ്വയംഭോഗം ചെയ്യുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബസില്‍ പൊതുവേ യാത്രക്കാരും കുറവായിരുന്നുവെന്ന് യുവതി പറഞ്ഞു.
വല്ലാതെ മാനസിക ബുദ്ധിമുട്ട് തോന്നിയതോടെ വിഡിയോ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി ചിത്രീകരിച്ച വിഡിയോയില്‍ യാത്രക്കാരന്‍ യുവതിയെ നോക്കിയിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് വ്യക്തമാണ്. പൊലീസില്‍ പരാതി നല്‍കിയെന്നും ഇത്തരം ദുരനുഭവങ്ങള്‍ യാത്രയ്ക്കിടയില്‍ ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Man arrested for sexually assaulting 14 year-old student in Koyilandy Kozhikode
