---
title: "ട്രാക്കിൽ ഒരാൾ കിടക്കുന്നു; ലോക്കോപൈലറ്റ് നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു"
english_title: "A man was lying on the track when the loco pilot looked he saw a body and the MEMU train stopped."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305218/a-man-was-lying-on-the-track-when-the-loco-pilot-looked-he-saw-a-body-and-the-memu-train-stopped"
published_at: "2025-07-29T11:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68885e4b1f548_jhh.jpg"
keywords: []
---

# ട്രാക്കിൽ ഒരാൾ കിടക്കുന്നു; ലോക്കോപൈലറ്റ് നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

> **Lead Summary:** **ആലുവ: ( **[www.truevisionnews.com]** )** റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം - ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിര്‍ത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേ കടന്നുപോയ ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ബോധ്യമായി. മൃതദേഹം മാറ്റാന്‍ സമയമെടുത്തതോടെ മുക്കാല്‍ മണിക്കൂറോളം മെമു വൈകി.

## Article Content

**ആലുവ: ( **[www.truevisionnews.com]** )** റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം - ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിര്‍ത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേ കടന്നുപോയ ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ബോധ്യമായി. മൃതദേഹം മാറ്റാന്‍ സമയമെടുത്തതോടെ മുക്കാല്‍ മണിക്കൂറോളം മെമു വൈകി.

തിങ്കളാഴ്ച െവെകീട്ട് 6.15-ഓടെ ആലുവ കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സ് തോന്നിക്കുന്ന യുവാവാണ്. പാന്റ്സും ഷര്‍ട്ടുമാണ് വേഷം. ഇതര സംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു.

മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മെമു 6.19-നാണ് ആലുവ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്നത്. അപകടത്തെ തുടര്‍ന്ന് ഏഴ് മണിക്കാണ് എത്തിയത്. ഫോണില്‍ സംസാരിച്ച് പാളം കടന്നപ്പോള്‍ മുന്‍പേ പോയ ട്രെയിന്‍ ഇടിച്ചതാണെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305218/a-man-was-lying-on-the-track-when-the-loco-pilot-looked-he-saw-a-body-and-the-memu-train-stopped)