അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ
Jul 29, 2025 12:45 PM | By VIPIN P V

ത​ല​ശ്ശേ​രി: ( www.truevisionnews.com ) ഉ​ളി​യി​ൽ വെ​മ്പ​ടി​ച്ചാ​ൽ വീ​ട്ടി​ൽ പാ​ർ​വ​തി അ​മ്മ​യെ (86) ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും. മ​ക​ൻ കെ. ​സ​തീ​ശ​നെ​യാ​ണ് (55) ത​ല​ശ്ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

മ​ദ്യ​പാ​നി​യാ​യ പ്ര​തി സ്വ​ത്ത് വി​റ്റ് പ​ണം ചെ​ല​വ​ഴി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. 2018 മേ​യ് 13ന് ​ഉ​ച്ച​ക്കു​ശേ​ഷം 3.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ർ​വ​തി അ​മ്മ​യു​ടെ പേ​രി​ലു​ള്ള ചാ​വ​ശ്ശേ​രി​യി​ലെ ഭ​വ​ന​ത്തി​ൽ​വെ​ച്ചാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ന്ന​ത്.

പാ​ർ​വ​തി അ​മ്മ​യെ ക​ട്ടി​ലി​ൽ കി​ട​ത്തി ദേ​ഹ​ത്ത് ക​യ​റി​യി​രു​ന്ന് ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞാ​ണ് മ​ര​ണം. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​യി​രു​ന്നു. ബ​ന്ധു​വും അ​യ​ൽ​ക്കാ​ര​നു​മാ​യ വി​നീ​ഷി​ന്റെ പ​രാ​തി​യി​ൽ മ​ട്ട​ന്നൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന ശി​വ​ൻ ചോ​ടോ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഡി​വൈ.​എ​സ്.​പി എ.​വി. ജോ​ൺ അ​ന്വേ​ഷ​ണം ന​ട​ത്തി.

ഡി​വൈ.​എ​സ്.​പി ജോ​ഷി ജോ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം 25 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 34 രേ​ഖ​ക​ളും 12 തൊ​ണ്ടി മു​ത​ലു​ക​ളും തെ​ളി​വി​ലേ​ക്ക് ഹാ​ജ​രാ​ക്കി. പ്ര​തി​യു​ടെ മ​ക​ൾ എ​ൻ.​വി. ആ​ര്യ, അ​യ​ൽ​ക്കാ​രാ​യ വി​ജ​യ​ൻ, രാ​ജീ​വ​ൻ, പ്ര​ദീ​പ​ൻ, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പി​ള്ള, പൊ​ലീ​സു​കാ​രാ​യ കെ. ​അ​നി​ൽ, കെ.​വി. വി​നോ​ദ്, രൂ​പേ​ഷ്, ഐ​ഡി​യ നോ​ഡ​ൽ ഓ​ഫി​സ​ർ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ബി.​എ​സ്.​എ​ൻ.​എ​ൽ നോ​ഡ​ൽ ഓ​ഫി​സ​ർ കെ.​എ. ഷോ​ബി​ൻ, വി​ല്ലേ​ജ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ, പി.​പി. ജോ​സ​ഫ്, എ.​എ​സ്.​ഐ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​ക​ൾ. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​ജ​യ​റാം​ദാ​സ് ഹാ​ജ​രാ​യി.

Middle aged man sentenced for strangling mother in Thalassery without remembering her

Next TV

Related Stories
ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

Jul 29, 2025 11:04 PM

ചക്കരക്ക് ഇനി അഴിയെണ്ണാം; പതിനഞ്ചുകാരിയുടെ മുറിയിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡനം; പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

തിരുവനന്തപുരം, പതിനഞ്ച് വയസുകാരിയെ വീടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് അമ്പത് വർഷം കഠിന...

Read More >>
മരണത്തിൽ ദുരൂഹത; പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു, ഭർത്താവും അമ്മയും അറസ്റ്റിൽ

Jul 29, 2025 09:30 PM

മരണത്തിൽ ദുരൂഹത; പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു, ഭർത്താവും അമ്മയും അറസ്റ്റിൽ

പ്രസവിച്ച് 15 ദിവസം പിന്നിട്ട യുവതി മരിച്ചു ഭർത്താവും അമ്മയും...

Read More >>
പണക്കൊതി വിനയായി; കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

Jul 29, 2025 08:26 PM

പണക്കൊതി വിനയായി; കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍...

Read More >>
കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസ്; പ്രതികൾ അറസ്റ്റിൽ

Jul 29, 2025 07:40 PM

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസ്; പ്രതികൾ അറസ്റ്റിൽ

പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍....

Read More >>
Top Stories










Entertainment News





//Truevisionall