സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച

സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച
May 10, 2025 07:41 PM | By Jain Rosviya

ദില്ലി: (truevisionnews.com) തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ-സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷരുമായി മുഖ്യ തിരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച ആരംഭിച്ചു. ദേശീയ, സംസ്ഥാന പാര്‍ട്ടി അധ്യക്ഷര്‍ക്ക് കമ്മീഷനുമായി നിര്‍ദ്ദേശങ്ങളും ആശങ്കകളും നേരിട്ട് പങ്കുവെക്കാന്‍ അവസരം നല്‍കുന്നതാണ് കൂടിക്കാഴ്ച.

പാര്‍ട്ടികളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ പാര്‍ട്ടി അധ്യക്ഷരുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്. ആദ്യപടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബി എസ് പി നേതാവ് മായാവതി, സി പി ഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

വിവിധ സംസ്ഥാനങ്ങളിലായി നേരത്തെ തന്നെ സര്‍വകക്ഷി യോഗങ്ങള്‍ ആരംഭിച്ചിരുന്നു. 40 മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, 800 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ 3,879 ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ മുന്‍കൈയില്‍ 4 ,719 സര്‍വ്വകക്ഷി യോഗങ്ങള്‍ ഇതിനകം നടന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ യോഗങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ 28,000 പങ്കെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.




Election Commission meets party presidents after all party meetings

Next TV

Related Stories
മദ്യപിച്ച് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 25കാരി മരിച്ചു

May 10, 2025 04:55 PM

മദ്യപിച്ച് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 25കാരി മരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറിൽ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 25കാരി...

Read More >>
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
Top Stories