പാക് പ്രകോപനം തുടരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, ദില്ലിയിൽ ആശുപത്രികൾ സജ്ജമെന്ന് മുഖ്യമന്ത്രി

പാക്  പ്രകോപനം തുടരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, ദില്ലിയിൽ ആശുപത്രികൾ സജ്ജമെന്ന് മുഖ്യമന്ത്രി
May 10, 2025 09:02 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷ സാഹചര്യത്തിൽ ദില്ലിയിൽ മുഴുവൻ ആശുപത്രികളും സജ്ജമാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി രേഖ ശർമ്മ വ്യക്തമാക്കുകയും ചെയ്തു. നിലവിൽ ജമ്മുവിൽ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്.

ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഒരു വീട് തകർന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കനത്ത ഷെല്ലിങ് നടക്കുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ​ഗുജറാത്തിലെ പാക് ബോർഡറിൽ ഇന്ത്യ ഒരു ഡ്രോൺ വെടിവെച്ചിട്ടിട്ടുണ്ട്. അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ ദൂരെ ജനവാസ മേഖലയെ ലക്ഷ്യം വെച്ച് എത്തിയ ഡ്രോണാണ് പുലർച്ചെ ആറുമണിക്ക് ഇന്ത്യ വെടിവെച്ചിട്ടത്.


Provocation continues PM assesses situation hospitals Delhi ready says RekhaSharma

Next TV

Related Stories
Top Stories










Entertainment News