ദില്ലി: (truevisionnews.com) പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പാകിസ്ഥാന് നൽകുന്ന വായ്‌പ ലഭിക്കുന്നത് ഭീകരർക്കെന്ന് ഐഎംഎഫ് യോഗത്തിൽ ഇന്ത്യ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.

അതേസമയം സാംബയില്‍ നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെന്നും പാകിസ്താന്‍ ഡ്രോണുകളെ ഇന്ത്യന്‍ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കുന്നതിനിടയിലാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ജമ്മുവില്‍ വീണ്ടും പൂര്‍ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലാണ് ബ്ലാക്ക് ഔട്ട്. സൈറണും മുഴങ്ങിയിട്ടുണ്ട്. ജമ്മു, പഠന്‍കോട്ട്, സാംബ എന്നിവിടങ്ങളില്‍ പാകിസ്താന്‍ ഡ്രോണുകള്‍ കണ്ടെന്ന് പ്രതിരോധ വകുപ്പിലെ സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബിലെ ഫിറോസ്പൂറിലും സൈറണ്‍ മുഴങ്ങുകയും സ്‌ഫോടന ശബ്ദം കേള്‍ക്കുകയും ചെയ്തു. നിലവില്‍ ഫിറോസ്പൂറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
India lashes out Pakistan Protests IMF's move provide loan boycotts vote
