ഇതെന്താ ഇത്ര നേരത്തെ, മേയ് 13ഓടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

ഇതെന്താ ഇത്ര നേരത്തെ, മേയ് 13ഓടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ്; പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
May 6, 2025 05:10 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ഇത്തവണ കാലവര്‍ഷം നേരത്തേ എത്താൻ സാധ്യത. മേയ് 13ഓടെ മേഖലയിൽ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

അതേസമയം സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിൽമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Meteorological Department announced monsoon arrive region May 13th.

Next TV

Related Stories
പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

May 6, 2025 06:52 PM

പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

പേവിഷബാധയെ തുടർന്നുള്ള മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ....

Read More >>
Top Stories