മലപ്പുറം: ( www.truevisionnews.com ) വിദേശ മലയാളിയും വ്യവസായിയുമായ മാഹി സ്വദേശിനിയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് നിലമ്പൂർ മുൻ എംഎൽഎ പിവി അൻവർ.

സർക്കാരിന്റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനും അനുയോജ്യരായവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ് ഇടത് സർക്കാരെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. ഷാജൻ സക്കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ലെന്നും പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പട്ടാപ്പകൽ ഏതുനേരവും അറസ്റ്റ് ചെയ്യാൻ 'അവൈലബിൾ' ആയിട്ടുള്ള വ്യക്തിയാണ് ഷാജൻ. തിരുവനന്തപുരം ടൗണിലൂടെ രാവിലെയും വൈകുന്നേരവും റോഡിലൂടെ നടന്നു പോകുന്ന ആളുമാണ്. അങ്ങനെയുള്ള ഒരാളെ ഒരു കൊള്ള സംഘത്തിൽ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന രീതിയിൽ നാടകം നന്നായി സംവിധാനിച്ചിട്ടുണ്ട് സർക്കാർ. നാടകക്കമ്പനിയായ കെ.പി.എ.സി യെ അനുസ്മരിപ്പിക്കും വിധമായിരിക്കുന്നു ആഭ്യന്തര വകുപ്പെന്നും പിവി അൻവർ പരിഹസിച്ചു.
പിവി അൻവറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
pv anvar facebook post over shajan scaria cyber crime arrest after defamation complaint
