( www.truevisionnews.com ) ‘മാമാ ഇത് ശരിയാണൊ. ക്ഷേത്രമല്ലേ? ക്ഷേത്ര വളപ്പിൽ പ്രിയരഞ്ജൻ മൂത്രം ഒഴിച്ചതിനെ ആദിശേഖർ എന്ന 15കാരന്‍ ചോദ്യം ചെയ്ത ഇങ്ങനെയായിരുന്നു, അന്ന് ആദിശേഖറിനോട് കയർത്തു പ്രിയരഞ്ജൻ. കൈ സൈക്കിളിലെ ഹാൻഡിൽ അമത്തി പിടിച്ചിരുന്ന ആദിശേഖറിന്റെ കൈകളിൽ ബലമായി പിടിച്ച് അമർത്തി അന്ന് പ്രിയരഞ്ജൻ ദേഷ്യം തീർത്തു.

കാണിച്ച് തരാമെന്ന വെല്ലുവിളിയും. ഇതാണ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച അരും കൊലയ്ക്ക് കാരണമായത്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്.
ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്.
കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
അതെ സമയം കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വഞ്ചിയൂർ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
fifteen year old adishekar killed for questioning desecration
