അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ
May 6, 2025 09:26 AM | By Vishnu K

മലപ്പുറം: (truevisionnews.com) തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ മകനും കുടുംബത്തിനുമെതിരെ നടപടി. റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് നൽകി.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്.

78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാകലക്ടറെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.അമ്മയെ വീട്ടില്‍ കയറ്റണമെന്ന ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.

ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്‍റെ ആവശ്യം.ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇന്നലെ വൈകിട്ട് സബ് കലക്ടര്‍ ദിലീപിന്‍റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസുമെത്തി.എന്നാല്‍ ഈ സമയത്ത് രാധയുടെ മകന്‍റെ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ വാതിലടച്ച് വീട്ടിലിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.

Son throws mother out of house; Revenue officials throw son out and give house to mother

Next TV

Related Stories
ബുള്ളറ്റ് ഷോറൂമിൽ മോഷണം; ഒടുവില്‍ പരാതി നൽകിയ കള്ളനെ വലയിലാക്കി പൊലീസ്

May 6, 2025 08:49 AM

ബുള്ളറ്റ് ഷോറൂമിൽ മോഷണം; ഒടുവില്‍ പരാതി നൽകിയ കള്ളനെ വലയിലാക്കി പൊലീസ്

പെരുമ്പടപ്പ് വന്നേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന റോയൽ എൻഫീൽഡ് ഷോറൂമായ മാസ് വീൽസിലാണ് മോഷണം...

Read More >>
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

May 6, 2025 08:40 AM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ അന്തിമ വോട്ടർപട്ടിക...

Read More >>
 ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; പ്രായപൂര്‍ത്തിയാകാത്ത  മൂന്ന്  പേര്‍ അറസ്റ്റിൽ

May 5, 2025 07:15 PM

ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റിൽ

ബിവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ ...

Read More >>
ഉപതെരെഞ്ഞെടുപ്പ് വേഗത്തിൽ നടത്തണം, ഇല്ലങ്കിൽ നിയമ നടപടി, കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പി.വി.അൻവർ

May 5, 2025 05:09 PM

ഉപതെരെഞ്ഞെടുപ്പ് വേഗത്തിൽ നടത്തണം, ഇല്ലങ്കിൽ നിയമ നടപടി, കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പി.വി.അൻവർ

ഉപതെരെഞ്ഞെടുപ്പ് വേഗത്തിൽ നടത്തണം പി.വി.അൻവർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത്...

Read More >>
Top Stories