( www.truevisionnews.com ) ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പതിനേഴുവയസുകാരനെ കുത്തിക്കൊന്നു. ശ്യാം സുന്ദര്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥിക്കാണ് ജീവന്‍ നഷ്ടമായത്. കുളിത്തലൈയിലെ ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു സംഭവം.

ഉല്‍സവത്തിന്‍റെ ഭാഗമായി ഭക്തര്‍ ക്ഷേത്രത്തിലേക്ക് പുഷ്പങ്ങളുമായി പോകുകയായിരുന്നു. ഇതിനിടെ നാഗേന്ദ്രന്‍, ലോകേശ്വരന്‍ എന്നീ യുവാക്കള്‍ ഭക്തര്‍ക്ക് മുന്‍പില്‍ നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നു.
ശ്യാമും സുഹൃത്തുക്കളായ ദാമോദരന്‍, വസന്ത് എന്നിവരും ഇത് ചോദ്യം ചെയ്തു. രൂക്ഷമായ വാക്ക് തര്‍ക്കത്തിനിടെ നാഗേന്ദ്രന്‍ ശ്യാമിനേയും സുഹൃത്തുക്കളേയും കത്തികൊണ്ട് കുത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദാമോദറിന് ഇടത് ചെവിക്കും തോളിനുമാണ് പരുക്കേറ്റത്. വസന്തിന് തോളിനും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
old boy stabbed death during verbal altercation during festival
