കൊല്ലം : ( www.truevisionnews.com ) കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രാക്കിൽ വീണയാളെ റെയിൽവേ ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്ക്കൻ കാൽ വഴുതി ട്രാക്കിലേക്ക് വീണത്.

കാൽ വഴുതി ട്രാക്കിലേക്ക് വീണയാളെ റെയിൽവേ ഉദ്യോഗസ്ഥനായ ശക്തികുളങ്ങര സ്വദേശി സുനിൽകുമാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കാൽ വഴുതി ട്രാക്കിലേക്ക വീണയാളെ തീവണ്ടി പോയി തീരുന്നത് വരെ പോറൽ പോലും ഏൽക്കാതെ രക്ഷാകവചം ഒരുക്കുകയായിരുന്നു റെയിൽവേ ഉദ്യോഗസ്ഥൻ.
ട്രാക്കിന്റെ വശത്തേക്ക് വീണയാളെ ട്രെയിൻ പോയി തീരുന്നതു വരെ പാളത്തിന്റെ വശത്തേക്ക് ചേർത്തു പിടിച്ചു രക്ഷിക്കുകയായിരുന്നു. പ്ലാറ്റ്ഫോമിൽ നിന്നും കയറാതെ ട്രെയിനിന്റെ അപ്പുറത്തെ വശത്തു കൂടി കയറാൻ ശ്രമിക്കുമ്പോളായിരുന്നു ഇയാൾ കാൽ വഴുതി പാളത്തിന്റെ വശത്തേക്ക് വീണത്.
റെയിൽവേ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് ഒരു പോറൽ പോലും ഏൽക്കാതെ യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.
Railway officer rescues man who slipped and fell tracks while trying board train
