
ഹരികൃഷ്ണൻ . ആർ
വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് വേളയിൽ ഉരസിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലക്കാട്ട് ചുട്ട മറുപടി കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ .
വികസനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിൽക്കണമെന്ന് വേദിയിൽ പ്രസംഗിച്ച പ്രധാനമന്ത്രിയോട് വന്നതിന് നന്ദി അവസാനം പറഞ്ഞ വാക്കിനും നന്ദി എന്നും കനത്ത ഭാഷയിൽ മറുപടി കൊടുത്ത മുഖ്യമന്ത്രി മോദിയുടേത് ഒരു ഇടിവെട്ട് പ്രസംഗം ആയി കണക്കേണ്ടതില്ലെന്ന എന്ന ഭാവത്തിലായിരുന്നു വിഴിഞ്ഞം കമ്മീഷനിങ് വേദിയിൽ കാണപ്പെട്ടത് .
മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നെറ്റി ചുളിച്ച് ചെറു ചിരിയിൽ ഒതുങ്ങി നിൽക്കാൻ മാത്രമാണ് പ്രധാനമന്ത്രി പിന്നെ നേരം കണ്ടെത്തിയത് എന്നത് മാത്രമായിരുന്നു വേദിക്കുള്ളിലെ കാഴ്ച്ച .
മാത്രമല്ല ഈ കേന്ദ്ര അവഗണനക്കെതിരെ പാലക്കാട്ട് മറുപടി നൽകാനും മുഖ്യമന്ത്രി പിന്നീട് സമയം കണ്ടെത്തി . സഹായിക്കേണ്ടവർ നമ്മളെ ദ്രോഹിക്കുന്ന നടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി പാലക്കാട്ട് ആവർത്തിച്ചു .
സംയുക്ത പദ്ധതിയിൽ കേന്ദ്ര വിഹിതം ചുരുങ്ങുന്നുവെന്ന് പാലക്കാട് സംസാരിച്ച അദ്ദേഹം , 70 ശതമാനം സർക്കാർ വഹിക്കുമ്പോൾ കൈയ്യടി വാങ്ങാൻ എത്തുന്ന പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര അംഗങ്ങളെ എ ബയോട്ടിക്ക് ബേർഡ് വിത്തൗട്ട് ബോൺസ് എന്ന ഇംഗ്ലീഷ് പ്രയോഗത്തിലാണ് കാണേണ്ടതെന്നും ജനങ്ങളെ ഓർമ്മിപ്പിച്ചു.
അതേസമയം , അസ്ഥികൾ ഇല്ലാത്ത ജീവൻ നഷ്ടപ്പെട്ട പക്ഷി എന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തിൻ്റെ ഈ കത്തി കുത്തിയിറക്കിയ വികസനനെകളിപ്പിനെ പരിഹസിച്ചത് . വികസനത്തിൻ്റെ പേരിൽ സംസ്ഥാനത്തെ കടകെണിയിൽ ഇട്ട് വിരട്ടാനാണ് കേന്ദ്രം എപ്പോഴും ശ്രമിക്കുന്നത് .വികസനം എന്ന പേരിൽ കേന്ദ്രം സ്വീകരിക്കുന്നത് അടിച്ചമർത്തൽ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
2016 ന് ശേഷം പല പ്രതി സന്ധികളേയും അതിജീവിച്ചാണ് സംസ്ഥാനം മുന്നോട്ട് പോയത് . ശ്വാസം മുട്ടിച്ച് സർവ്വതും നശിപ്പിക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും സംസ്ഥാനത്തിൻ്റെ തനതു വരുമാനം വർദ്ധിപ്പിച്ചാണ് മുന്നോട്ട് എത്താനായത് .
- കേരളത്തിൻ്റെ പൊതു കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അന്തരം 36% ത്തിൽ നിന്ന് 34 % ത്തിൽ എത്തിച്ച് കുറയ്ക്കാനായി . കേന്ദ്ര സംസ്ഥാന പദ്ധതികളിൽ കേന്ദ്ര വിഹിതം കുറയുകയും സംസ്ഥാന വിഹിതം കൂടുകയും ചെയ്യുന്നു .
2 .നിലവിൽ സംയുക്ത വികസന പദ്ധതികളിൽ 70 ശതമാനവും സംസ്ഥാനം നൽകേണ്ടി വരുന്നു .
3 .ഐ ടി മേഖല വളരെ വളർച്ചയിലായി .
4 .ഐ.ടി കമ്പനികളുടെ വളർച്ച കൂടി .
5 . ഐ.ടി കമ്പനികളുടെ വളർച്ച 2016 ൽ 34,123 കോടി രൂപയായിരുന്നത് നിലവിൽ 90,000 കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചു .
6 .തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് വന്നു .
7. സ്റ്റാർട്ടപ്പുകളുടെ ഏറ്റവും സാധ്യതയുള്ള ഇടമായി കേരളം മാറി .
ഇതെല്ലം സംഭവിച്ചത് കേരളം ഒറ്റക്കെട്ടായി പരിശ്രമിച്ചതുകൊണ്ടതാണ് എന്നും മുഖ്യമന്ത്രി പാലക്കാട് നടന്ന സർക്കാരിൻ്റെ നാലാം സംസ്ഥാന വാർഷിക സമ്മേളനത്തിൻ്റെ വേദിയിൽ സംസാരിച്ചു .
ഹരികൃഷ്ണൻ . ആർ
ChiefMinister pinarayi vijayan reply PrimeMinister narendramodi
